Image

സുഷമ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു

Published on 02 December, 2020
സുഷമ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു
കായംകുളം നഗരസഭയിലെ മുപ്പതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി സുഷമ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍  യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം കണ്‍വീനറും ആലപ്പുഴ ജില്ലാ ഡിസിസി  വൈസ് പ്രസിഡന്റുമായ അഡ്വ പി.എസ് ബാബുരാജ് ഉത്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റ ഉത്ഘാടനം യുഡിഎഫ് ജില്ലാ കണ്‍വീനറും ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ ബി രാജശേഖരന്‍ ഉത്ഘാടനം ചെയ്തു.

അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി മെമ്പറും  29-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുമായ  സി.എസ് ബാഷ, കായംകുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാര്‍, വാര്‍ഡ് പ്രസിഡന്റ് ബലഭദ്രന്‍, സെക്രട്ടറി കുഞ്ഞുമോന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ 2020 - 22 ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്റെ മാതാവാണ് കായംകുളം നഗരസഭയിലെ 30 ആം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി സുഷമ ടീച്ചര്‍.

അമ്മയുടെ വിജയത്തിന് ചുക്കാൻ പിടിക്കാൻ
ഫോമാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ

ഫോമാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഇപ്പോഴും തെരഞ്ഞെടുപ്പ് ചൂടിൽ തന്നെ. പക്ഷെ അമേരിക്കയിൽ അല്ലെന്ന് മാത്രം.ഡിസംബർ എട്ടിന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കായങ്കുളം നഗരസഭയുടെ മുപ്പതാം വാർഡിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി ഉണ്ണിക്കൃഷ്ണൻ്റെ അമ്മ സുഷമ ടീച്ചർ മത്സരിക്കുകയാണ്.അമ്മയുടെ വിജയം ഉറപ്പിക്കുന്നതിനായും, സുഹൃത്തുക്കളോടും നാട്ടുകാരോടും വോട്ട് അഭ്യർത്ഥിക്കുന്നതിനായും ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞയാഴ്ച നാട്ടിലെത്തി. ക്വാറൻ്റൈൻ കഴിഞ്ഞാൽ അമ്മയോടൊപ്പം പ്രചാരണ പ്രവർത്തനങ്ങളിൽ ഉണ്ണികൃഷ്ണനും സജീവമാകും.അമ്മയുടെ വിജയം ഫോമയും ,ഫോമാ പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട് .നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അമ്മയുടെ വിജയത്തിന് അനുകൂല ഘടകങ്ങൾ ആണെന്ന് ഉണ്ണികൃഷ്ണൻ ഇ - മലയാളിയോട് പറഞ്ഞു .

കായങ്കുളം നഗരസഭയുടെ മുപ്പതാം വാർഡായ തോട്ടവിള ഗവേഷണ കേന്ദ്രം വാർഡിൽ നിന്നാണ് തുളസി ടീച്ചർ ജനവിധി തേടുന്നത്. എം.എസ് .എം ഹൈസ്കൂളിലും, എസ് എൻ  സെൻട്രൽ സ്കൂളിലേയും അദ്ധ്യാപികയുമായിരുന്നുതുളസി ടീച്ചർ .കുമാരനാശാൻ മെമ്മോറിയൽ സ്കൂളിൻ്റെ പ്രിൻസിപ്പൽ ആയിട്ട് റിട്ടയർഡ് ആയ ശേഷം സ്വസ്ഥം കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞപ്പോഴാണ് സ്ഥാനാർത്ഥിയാവാൻ അവസരം ലഭിച്ചത്.കായംകുളത്തെ അറിയപ്പെടുന്ന സാംസ്കാരികപ്രവർത്തകനും എം എസ് എം കോളേജ് അധ്യാപകനുമായിരുന്ന  പ്രൊഫ: തങ്കപ്പൻ സാറിന്റെയും തുളസി ടീച്ചറിന്റെയും വിദ്യാർത്ഥി ബന്ധവും നിലവിലിലുള്ള കായംകുളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമാക്കുവാൻ ആണ് ആർ.എസ്.പി നേതൃത്വവും യു ഡി എഫും ശ്രമിക്കുന്നത് .

രാഷ്ട്രീയമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്ന പ്രദേശമാണ് കായങ്കുളം .നിലവിൽ എൽ ഡി എഫ് ഭരിക്കുന്ന നഗരസഭ കൂടിയാണ് കായങ്കുളം .സുഷമ  ടീച്ചർ ആർ. എസ്.പി നോമിനിയായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഇടതു സ്ഥാനാർത്ഥിയായി സി.പി.എം ലെ ബിനു അശോകും എൻ.ഡി എ സ്ഥാനാർത്ഥിയായി അശ്വതി എൻ ലിജുവും മത്സരിക്കുന്നു.എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത കൗൺസിലായിരുന്നു ഇപ്പോൾ ഉണ്ടായിരുന്നത്.ഭരണകക്ഷിയിൽ അഴിമതിയുടെ പേരിൽ നിരവധി പ്രശ്നങ്ങൾ കൂടി ഉണ്ടായിരുന്നത് ഇത്തവണ യു.ഡി .എഫിന് അനുകൂലമായ വിജയം ഉണ്ടാകുമെന്ന് കരുതുന്നു.പൊതുവെ കോൺഗ്രസ് ആഭിമുഖ്യമുള്ള മണ്ഡലമാണ് കായങ്കുളം. ഈ സാഹചര്യത്തെ തങ്ങൾക്ക് അനുകൂലമാക്കുവാൻ യു ഡി എഫ് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നിൽത്തന്നെയുണ്ട്. അതു കൊണ്ടു തന്നെ തുളസി ടീച്ചറുടെ വിജയം കായങ്കുളം നഗരസഭയുടെ മുപ്പതാം വാർഡിന് മുതൽക്കൂട്ടാക്കാനാണ് ആർ.എസ്.പിയുടേയും യു ഡി എഫിൻ്റെയും തീരുമാനം.
സുഷമ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു
സുഷമ ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക