ബുറേവി കേരളത്തില്‍ പ്രവേശിക്കുന്നത് പൊന്മുടി വഴി; അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത

ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അതിതീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ പ്രവേശിച്ചതിന് ശേഷം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യത.
നിലവിലെ സഞ്ചാരപാത പ്രകാരം നാളെ വൈകുന്നേരത്തോടെ പൊന്മുടി വഴിയാകും ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുക. വര്‍ക്കലയ്ക്കും പരവൂരിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചേക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ പരമാവധി 60 കിമി വരെയാകാം.
.jpg)
അതേസമയം സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു . പൊന്മുടിയിലുള ജനങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്. നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം മാന്നാറില്‍ നിന്ന് 30 കിമി, പാമ്ബനില്‍ നിന്ന് 110 കിമി, കന്യാകുമാരിയില്‍ നിന്ന് 310 കിമി അകലെയുമാണ് ബുറേവി ചുഴലിക്കാറ്റിന്റെ സ്ഥാനം.
Facebook Comments