Image

രണ്ടാം സാമ്പത്തിക പാക്കേജില്‍ സ്റ്റിമുലസ് ചെക്ക് ഉണ്ടാകില്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 December, 2020
രണ്ടാം സാമ്പത്തിക പാക്കേജില്‍ സ്റ്റിമുലസ് ചെക്ക് ഉണ്ടാകില്ല (ഏബ്രഹാം തോമസ്)
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം സാമ്പത്തിക പാക്കേജില്‍ സാധാരണ ജനങ്ങളുടെ പ്രതീക്ഷയായ, 200 ഡോളറിന്റെ രണ്ടാമത്തെ സ്റ്റിമുലസ് ചെക്ക് ഉണ്ടാകില്ല. ഉന്നത കോണ്‍ഗ്രഷ്‌നല്‍ ഡെമോക്രാറ്റുകളും മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഏതാണ്ട് ഒത്തുതീര്‍പ്പിലായ 908 ബില്യന്‍ ഡോളര്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മറ്റൊരു ഇനം വാടകകൊടുക്കാന്‍ നിര്‍വാഹമില്ലാത്ത കുടുംബങ്ങളെ സ്വന്തം ഭവനങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് എതിരായി ഉണ്ടായിരുന്ന മോറോട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുന്നത് പുതുക്കാന്‍ നടപടിയില്ല എ്ന്നതാണ്. 30 മില്യന്‍ വാടകക്കാരെ  ഇത് പ്രതികൂലമായി ബാധിക്കും. ജനുവരി 1 മുതല്‍ അവരെ ഭവനരഹിതരാക്കുവാന്‍ കഴിയും. അത്യാവശ്യ സേവനങ്ങള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് കോവിഡ് കാലത്ത് സ്വന്തം ജീവന്‍പണയം വച്ച്് ജോലി ചെയ്യുന്നതിന് ഹസാര്‍ഡ് പേ നല്‍കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

പാക്കേജിലെ ഏറ്റവും വലിയ സഹായം, 288 ബില്യന്‍ ഡോളര്‍ വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുകിട സ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ ഈ തുക എങ്ങനെ ആയിരിക്കും ഉപയോഗിക്കുക എന്ന് വ്യക്തമല്ല. പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം(പിപിപി) ഇതിനകം വലിയ തുക ഫെഡറല്‍ ഫണ്ടിംഗ്് നിന്ന് ഉപയോഗിച്ചു കഴിഞ്ഞു. 288 ബില്യന്‍ ഡോളറില്‍ നിന്നും ഈ പ്രോഗ്രാമിന് ധനസഹായം ലഭിക്കും. ഇവയില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കിയ കടങ്ങള്‍ തിരിച്ചയയ്ക്കുവാനും തുക മാറ്റി വച്ചിട്ടുണ്ട്. റെസ്‌റ്റോറന്റുകള്‍ക്കും ധനസഹായം ലഭിക്കും. ഇക്കണോമിക്ക് ഇഞ്ചുറി ഡിസാസ്റ്റര്‍ ലോണുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെനറ്റര്‍മാരായ മാര്‍കോ റൂബിയോയും ബെന്‍കാര്‍ഡിനും വിശദമായ പദ്ധതികള്‍ തയ്യാറാക്കും.

തൊഴില്‍രഹിതര്‍ക്ക് നല്‍കുന്ന ധനസഹായമാണ് രണ്ടാമത്തെ പ്രധാന ഇനം. ഇതിനായി 180 ബില്യന്‍ ഡോളര്‍ നീക്കി വച്ചിരിക്കുന്നു. സംസ്ഥാന തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്ക് പുറമെ ആഴ്ചയില്‍ 300 ഡോളര്‍ വീതം ഫെഡറല്‍ സഹായം ലഭിക്കും. മാര്‍ച്ചില്‍ 600 ഡോളര്‍ വീതം എല്ലാ ആഴ്ചയിലുംഫെഡറല്‍ അണ്‍ എംപ്ലോയ്‌മെന്റ് ബെനഫിറ്റ് ന്ല്‍കാമെന്ന് കോണ്‍ഗ്രസ് അംഗീകരിച്ചതാണ്. ഓഗസ്റ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അണ്‍ എംപ്ലോയ്‌മെന്റ് ബെനഫിറ്റായി ആഴ്ചയില്‍ 300 ഡോളര്‍ വീതം ന്ല്‍കാമെന്ന് അംഗീകരിച്ചതാണ്. എന്നാല്‍ ഇതിനുള്ള ഫണ്ടിംഗ് ഒക്ടോബറില്‍ തീര്‍ന്നു. ഉഭയകക്ഷി സെനറ്റ് ഗ്രൂപ്പ് കൊറോണ വൈറസ് എമര്‍ജന്‍സി റിലീസ് ഫ്രെയിം വര്‍ക്ക് റിലീസ് ചെയ്തു. തൊഴില്‍ ധനസഹായം 20.2 മില്യന്‍ അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങളുടെ ജീവന്‍ നില നിര്‍ത്താനും ബില്ലുകള്‍ പേ ചെയ്യുവാനും തൊഴിലില്ലായ്മ സഹായം ഇവര്‍ക്ക് ലഭിക്കേണ്ടത് ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കോണ്‍ഗ്രസ് നടപടി എടുത്തില്ലെങ്കില്‍ ക്രിസ്മസിന് ശേഷം 12 മില്യന്‍ അമേരിക്കക്കാര്‍ തൊഴിലില്ലായ്മ സഹായം നിലയ്ക്കും. സെനറ്റിലെ ഭൂരിപക്ഷ നേതാവ് റിപ്പബ്ലിക്കന്‍ മിച്ച്മക്കൊണല്‍ സെപ്റ്റംബറില്‍ ഡോളര്‍ 300 പ്രതിവാരം തൊഴില്‍ രഹിതരായ അമേരിക്കക്കാര്‍ക്ക് നല്‍കാന്‍ ഒരു നിയമം അവതരിപ്പിച്ചു. ഇപ്പോഴുണ്ടായ മാറിയ സാഹചര്യത്തെകുറിച്ച് പ്രതികരിക്കുവാന്‍ മക്കൊണലിന്റെ ഓഫീസ് തയ്യാറായില്ല.

തൊഴിലില്ലായ്മ ആനുകൂല്യം തൊഴില്‍ നഷ്ടപ്പെട്ട നാള്‍ മുതല്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പുതിയ പാക്കേജിലെ ധനസഹായം ഡിസംബര്‍ മുതല്‍ ആരംഭിച്ചേക്കും. പാന്‍ഡെമിക് അണ്‍ എംപ്‌ളോയ്‌മെന്റ് അസിസ്റ്റന്‍സ് നീട്ടുവാനും പദ്ധതിയുണ്ട്. ഇത് 2021 മാര്‍ച്ച് വരെ തുടരും.

സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഫണ്ടിംഗിനും പാക്കേജ് സഹായം നല്‍കും. ഈ മേഖലയില്‍ മഹാമാരി വന്നതിന് ശേഷം ഇതുവരെ 1.2 മില്യന്‍ തൊഴിലുകള്‍ നഷ്ടമായി. ഇതിന് പുറമെ ഫെഡറല്‍ സഹായം ലഭിച്ചില്ലെങ്കില്‍ മറ്റൊരു 3 ലക്ഷം തൊഴില്‍ കൂടു നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അര്‍ബന്‍ ബ്രൂക്കിംഗ് പോളിസി ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ് ലൂസിഡാഡയാന്‍ പറഞ്ഞു. ഉഭയകക്ഷി പദ്ധതി പ്രകാരം 160 ബില്യന്‍ ഡോളര്‍ ഇതിന് വിനിയോഗിക്കും. ഇത് പര്യാപ്തമാവുകയില്ല എന്നാണ് ഡാഡയാന്റെ അഭിപ്രായം. ഈ സാമ്പത്തിക വര്‍ഷത്തില്‍ നികുതി നേട്ടം തന്നെ 200 ബില്യന്‍ ഡോളര്‍ കുറവായിരിക്കും എന്നും കൂട്ടിച്ചേര്‍ത്തു. വ്യവസായ ലോബിയും റിപ്പബ്ലിക്കനുകളും വ്യവസായങ്ങള്‍ക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരുസ്റ്റിമുലസ് പാക്കേജും ഈ സംരക്ഷണം ഇല്ലാതെ പാസ്സാക്കാന്‍ അനുവദിക്കുകയില്ലെന്ന് ചില റിപ്പബ്ലിക്കനുകള്‍ പറയുന്നു.

അത്യാവശ്യമായി ധനസഹായം ആവശ്യമുള്ള അര ഡസന്‍ മേഖലകളിലും പാക്കേജിന്റെ ധനസഹായം എത്തും. സ്‌ക്കൂളുകള്‍ക്കും വിദ്യാഭ്യാസമേഖലയ്ക്കും 82 ബില്യന്‍ ഡോളര്‍, എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ടുകള്‍, ബസുകള്‍, ആംട്രാക്ക് എന്നിവയ്ക്ക് 45 ബിലന്‍ ഡോളര്‍, ഹൗസിംഗ് ആന്റ് റെന്റല്‍ അസിസ്റ്റന്‍സ്- 25 ബില്യന്‍ ഡോളര്‍, വാക്‌സീന്‍ വിതരണത്തിന് 16 ബില്യന്‍ ഡോളര്‍, പോസ്റ്റല്‍ സര്‍വീസിനും ചൈല്‍ഡ്‌കെയറിനും 10 ബില്യന്‍ഡോളര്‍ വീതം എന്നിങ്ങനെയാണ് പാക്കേജിലെ അലോട്ട്‌മെന്റ്.

രണ്ടാം സാമ്പത്തിക പാക്കേജില്‍ സ്റ്റിമുലസ് ചെക്ക് ഉണ്ടാകില്ല (ഏബ്രഹാം തോമസ്)
Join WhatsApp News
Seema Latha M.K 2020-12-04 11:57:32
Donald Trump and Jared Kushner receive $3.65m in PPP loan money intended for small businesses, Real estate properties owned by Donald Trump and his son-in-law Jared Kushner received $3.65m of loan money through the Paycheck Protection Program (PPP), according to an analysis by NBC News.
For SALE Pardons 2020-12-04 12:00:43
DOJ Reportedly Probed Associates Of Trump, Kushner In Suspected Pardon Scheme. investigation into a suspected White House bribery-for-pardon scheme scrutinized the roles of a top fundraiser for Donald Trump and a lawyer for his son-in-law, Jared Kushner, The New York Times reported Thursday. Court documents unsealed Tuesday by a federal judge revealed the Justice Department was investigating the matter as recently as August. No individuals were named in the heavily redacted documents, which indicated parties involved may have secretly lobbied senior White House officials for clemency in exchange for bribes. The investigation concerned efforts by Abbe Lowell, an attorney for Kushner, and Elliot Broidy, a Trump campaign fundraiser, two people familiar with the inquiry told The Times. Broidy pleaded guilty in October to a charge related to a different effort to lobby the Trump administration.
KARMA Striking back 2020-12-04 12:06:10
Remember trump's slogan -Lock her UP. Yes 36 of his associates are under investigation, some are in Jail. Guess who is next: Ivanka Trump Might Be Going From D.C. To Jail. was deposed as part of an investigation by the Washington, D.C. attorney general’s office into a misuse of inauguration funds by the Presidential Inauguration Committee (PIC). The attorney general’s office sued the Trump Organization and the PIC in January, alleging that the organization violated its status as a nonprofit by misusing more than $1 million in funds and “grossly overpaying” the Trump Hotel for event space for the 2017 presidential inauguration. Karma is in action.
Tom Abraham 2020-12-04 12:13:12
Trump is worried that he may be prosecuted in New York after he leaves office. In a 46-minute speech on Wednesday,Impeached Donald Trump openly expressed concerns about facing prosecution for state crimes upon leaving office. "Now I hear that these same people that failed to get me in Washington have sent every piece of information to New York so that they can try to get me there," he said. Trump cannot pardon himself, so he lashed out at investigators before, but Wednesday marked a departure in how much he had revealed about his fears. "They want to take not me but us down," Trump said. "And we can never let them do that." Will he escape to Russisa? His wife is leaving him. He is supposed to go to Florida. I am planning to be with him. But if he escape in a Russian yachat, what will happen to me.
CID Moosa 2020-12-04 14:48:41
Trump's plant in the DOJ was barred from the building after she harassed staff for evidence of election fraud, report says Bill Bostock 4 hours ago A photo showing Heidi Stirrup while serving as deputy assistant secretary for policy at the US Administration for Children & Families. Heidi Stirrup. US Administration for Children & Families. The White House's mole at the Justice Department was ousted after pressuring staff for evidence of electoral fraud, three sources told The Associated Press. Heidi Stirrup was placed in the department as a White House liaison in September. She was one of several Trump loyalists sent to monitor government departments. Stirrup was barred from entering the building after officials "learned of her efforts to collect insider information about ongoing cases and the department's work on election fraud," the AP reported, citing the three people. President Donald Trump's team has filed several lawsuits challenging the election result, which he has falsely claimed is fraudulent, but those efforts are failing. Attorney General Bill Barr said on Tuesday that the Justice Department and the FBI found no evidence to validate the president's claims.
J Mathew 2020-12-04 17:33:40
America first! Make America Great Again നും വേണ്ടി അഹോരാത്രം ഒരു നയാപൈസ വാങ്ങാതു പ്രവർത്തിച്ച എത്ര ഭരണാധികാരികളുണ്ട്? ഫെഡറൽ ടാക്സും സ്റ്റേറ്റ് ടാക്സും ഒരു കള്ളത്തരവും കാണിക്കാതെ പേ ചെയ്യുന്ന ആളിനെ $ 750 കൊടുത്തോളു എന്നു കള്ളം പറഞ്ഞു ഫേക്ക് മിഡിയകൾ എന്നിട്ടും 74 മില്യൺ ലീഗൽ വോട്ടുകിട്ടി. ഇപ്പോൾ DC നിന്നും ഉള്ള കള്ള കേസുകൾ ന്യൂയോർക്കിലേക്ക് മാറ്റുകയാണ് ഈ ദൈവത്തിന്റെ പ്രീതിപുരുഷനെയും നിരപരാധികളായ കുടുംബത്തെയും ദ്രോഹിക്കാൻ. ഇതൊന്നു നടക്കാൻ പോകുന്നില്ല.
Common man News Network 2020-12-05 00:14:53
(CNN)While most Americans expect to find out who the next President of the United States will be on election night, the official selection process involving the Electoral College is always a bit more complicated. Robert Alexander This year, recounts, lawsuits, and heated certification battles have added layers of complexity to the post-election period as concern mounts over the Electoral College process, and the possibility of a dramatic meeting of the joint session of Congress to certify the results. Despite the theatrics, however, there should be little doubt about the outcome: Joe Biden will become the next President of the United States. Here are some key dates to note between now and the 2021 presidential inauguration. December 8 marks the so-called "safe harbor" deadline established under the Electoral Count Act of 1887, which safeguards certified results from any further disputes. Thus far, all but a handful of states have already certified their results. None of the remaining states are closely contested, meaning it's highly unlikely that the outcome of the election will change in President Donald Trump's favor. And while California is not expected to certify its results until December 11, that's still three days before the Electoral College convenes. On December 14, the Electoral College will meet to vote for the President and vice president of the United States. It's notable that President Trump, who has yet to concede, stated that he would leave the White House if the Electoral College determines Joe Biden is the winner. (He did, however, go on to baselessly claim that if the Electoral College does indeed declare Biden the winner, it will have "made a mistake, cause this election was a fraud.") The Constitution stipulates that the electors are responsible for selecting the President and vice president of the United States. When the American people cast their votes on Election Day, they are choosing a slate of electors who are expected to vote for the tickets of their respective parties. This year, electors will meet in their state capitals and the District of Columbia on December 14 and cast one ballot for President and one ballot for vice president. There are 538 electoral votes in total and a majority of 270 is required to win the presidency. It is expected that Biden will win with 306 electoral votes. In all states but Maine and Nebraska, electors are awarded on a winner-take-all basis. This means that while Biden only beat Trump by a hair's breadth (49.5% to 49.3%) in Georgia, Biden will receive all 16 electoral votes in the state. The winner-takes-all system fails to accurately capture how close the popular vote can be in some states, and this has sparked repeated calls in recent years to do away with the Electoral College
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക