2020 പിറന്നത് ലോകവ്യാപകമായി എല്ലാവരെയും ഭയപ്പെടുത്തുന്ന ഒരു മഹാമാരിയായിട്ടാണ്. വളരെപ്പേർ അതുമൂലം നമ്മെ വിട്ടുപിരിഞ്ഞു. ഇന്നും രോഗവിമുക്തരാകാൻ സാധിക്കാത്തവിധം നമ്മൾ അശക്തരാണ്. പ്രകൃതിയും കാലവും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.
അങ്ങനെ ഈ വർഷത്തെ കൃസ്തുമസ്സും ഇതാ സമാഗതമാകുന്നു. ഭൂമിയിൽ തണുപ്പും ആകാശത്തിൽ നക്ഷത്രങ്ങളും നിറഞ്ഞു. നക്ഷത്രങ്ങളുടെ ദിശ നോക്കി മൂന്നു വിദ്വാന്മാർ നടന്നടുക്കുന്ന പോലെ നമ്മുടെ ശാസ്ത്രജ്ഞന്മാർ ഈ കൃസ്തുമസ് കാലത്ത് രോഗത്തിന് പ്രതിവിധി പൂർണ്ണമായി കണ്ടെത്തിയെന്ന സുവിശേഷം നമ്മെ കേൾപ്പിക്കുമെന്നു പ്രത്യാശിക്കാം.
ഈ അവസരത്തിൽ കൃസ്തുമസ്സ് - പുതുവത്സരത്തെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു. പ്രത്യാശ ജീവന്റെ ആധാരമായിരിക്കെ നമുക്ക് ഭാവിയിലേക്ക് സുപ്രതീക്ഷകളോടെ ഉറ്റുനോക്കാം.
പ്രിയപ്പെട്ടവരേ എഴുതുക. മതപരമായ വീക്ഷണത്തേക്കാൾ ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്നുള്ള ശാസ്ത്രാധിഷ്ഠവും വിജ്ഞാനപ്രദവുമായ ലേഖനങ്ങൾ സ്വാഗതം ചെയ്യുന്നു.
സസ്നേഹം
പത്രാധിപസമിതി
ഇ മലയാളി