Image

ഇന്ന് 25-മത് ഭേദഗതി പ്രമേയം; നാളെ ഇമ്പീച്ച്‌മെന്റ് പ്രമേയം

Published on 12 January, 2021
ഇന്ന് 25-മത് ഭേദഗതി പ്രമേയം; നാളെ ഇമ്പീച്ച്‌മെന്റ് പ്രമേയം
വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്യാനുള്ള പ്രമേയം നാളെ (ബുധൻ) രാവിലെ അവതരിപ്പിക്കുമെന്ന് ഡമോക്രാറ്റിക് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഡമോക്രാറ്റുകൾക്ക് ഭൂതിപക്ഷമുള്ള ഹൌസ് അത് കയ്യോടെ പാസാക്കുമെന്നു കരുതുന്നു . പ്രമേയത്തിൽ ട്രംപ് വീണ്ടും രാഷ്ട്രീയ അധികാരത്തിൽ വരുന്നത് വിലക്കുന്നു. ട്രംപ് 2024-ൽ മത്സരിക്കാനുള്ള സാധ്യത അതോടെ ഇല്ലാതാകും.

ഇന്ന് (ചൊവ്വ) വൈകിട്ട് ഹൌസ് സമ്മേളിച്ച്  ഇരുപത്തഞ്ചാം ഭേദഗതി പ്രകാരമുള്ള പ്രമേയം പാസാക്കും. പ്രസിഡന്റിന് സ്വന്തം കർത്തവ്യം നിർവഹിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ വൈസ് പ്രേസിഡന്റും കാബിനറ്റും ചേർന്ന് പ്രസിഡന്റിനെ നീക്കി അധികാരം ഏറ്റെടുക്കണമെന്നുമാണ് പ്രമേയം. ഇന്നലെ അത് അവതരിപ്പിച്ചെങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തതിനാൽ പാസാക്കാനായില്ല. ഇന്ന്  പാർട്ടി അടിസ്ഥാനത്തിൽ അത് പാസായേക്കും. എങ്കിലും പ്രമേയം കൊണ്ട് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് നാളെ ഇമ്പീച്ച്മെന്റ് പ്രമേയം.  ഹൌസ് പാസാക്കിയ ശേഷം പിന്നീട് സെനറ്റ്  അത് അംഗീകരിച്ചില്ലെങ്കിലും ട്രംപിനെ വീണ്ടും മത്സരിക്കുന്നത് വിലക്കുന്ന വകുപ്പ് നില നിൽക്കുമെന്ന് കരുതുന്നു. അതാണ് ഡമോക്രാറ്റുകൾ ലക്ഷ്യമിടുന്നത്.

അതെ സമയ, തന്നെ വീണ്ടും ഇമ്പീച്ച് ചെയ്യാനുള്ള നീക്കം ജനങ്ങളിൽ  'കടുത്ത രോഷം' ഉണ്ടാക്കുന്നുവെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ  'വിച്ച് ഹണ്ട്' ന്റെ തുടർച്ചയാണിത്.  

ഇതിനിടെ ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20-നു വലതു പക്ഷ തീവ്രവാദികൾ കാപിറ്റൽ വളയുമെന്നും പല സ്ഥലങ്ങളിലും അക്രമം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. 4000 ആയുധധാരികൾ കാപിറ്റൽ വളയാൻ പ്ലാനുണ്ടെന്നു പെൻസിൽവേനിയയിൽ നിന്നുള്ള കോൺഗ്രസംഗം കൊണാർ ലാമ്പ് പറയുന്നു. അവർ രാജ്യ സ്നേഹികൾ (പാട്രിയറ്റ്സ്) എന്നാണു സ്വയം കരുതുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക