image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കോശി തോമസ് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു; ടാക്സ് ഇളവ് വാഗ്ദാനം 

AMERICA 19-Jan-2021
AMERICA 19-Jan-2021
Share
image

ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് ക്വീന്‍സിലെ ഇരുപത്തിമൂന്നാം ഡിസ്ട്രിക്ടില്‍ നിന്ന് കോശി ഉമ്മൻ  തോമസ് മത്സരിക്കുന്നു. ജൂണ്‍ 23-നാണ് ഡമോക്രാറ്റിക് പ്രൈമറി. പ്രൈമറിയില്‍ ജയിക്കുന്ന വ്യക്തി ഡമോക്രാറ്റിക് ഭൂരിപക്ഷമുള്ള സീറ്റിൽ  ജയിക്കുമെന്ന് ഉറപ്പാണ്.

ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളികള്‍ക്ക് സുപരിചിതനാണ് സംഘടനാ നേതാവായ കോശി തോമസ്. അറ്റോര്‍ണിയും ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമാണ്. ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡിന്റെ സംഘാടകരിലൊളാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ദിനമായ തിങ്കളാഴ്ച വിവിധ  സംഘടനാ  നേതാക്കള്‍ ബൈഡന്‍ - ഹാരിസ് വിജയം ആഘോഷിക്കുകയും കോശിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അശോക് വോറ, പണ്ഡിറ്റ് റിഷിദാസ്, ലീല മാരേട്ട്, ലീലാമ്മ അപ്പുക്കുട്ടന്‍, മേരി ഫിലിപ്പ്, ബീന സഭാപതി, ദേവേന്ദ്ര വോറ, വീരേന്ദ്ര ബാങ്കര്‍ തുടങ്ങിയവരും  മുഖ്യധാരയിൽ നിന്നുള്ളവരും   ഇതില്‍ ഉള്‍പ്പെടുന്നു.

എല്ലാവര്‍ക്കും 1000 ഡോളര്‍ ടാക്‌സ് ഇളവ്, സ്വന്തമായി ജോലി ചെയ്യുന്നവര്‍ക്ക് 2000 ഡോളര്‍ ടാക്‌സ് ഇളവ് എന്നതാണ് കോശിയുടെ വാഗ്ദാനങ്ങളില്‍ ശ്രദ്ധേയമായത്.

ഡിസ്ട്രിക്ടില്‍ ഒന്നര ലക്ഷത്തോളം ജനങ്ങളുണ്ട്. 65000 പേര്‍ വെള്ളക്കാരാണ്. ഏഷ്യക്കാര്‍ 38,000. കറുത്തവര്‍ 19,000. ഹിസ്പാനിക്ക് 19,000 എന്നിങ്ങനെയാണ് കണക്ക്.

പല സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ പ്രൈമറിയില്‍ 2000-3000  വോട്ട് കിട്ടിയാല്‍ തന്നെ വിജയിക്കും. ഫ്‌ളോറല്‍ പാര്‍ക്ക് തുടങ്ങിയ മേഖലകള്‍ മുഴുവന്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്.  മലയാളികൾ  ഒത്തുപിടിച്ചാല്‍ തന്നെ  കോശിയെ വിജയിപ്പിക്കുക നിഷ്പ്രയാസമാണ്.

നിലവിലുള്ള കൗണ്‍സിലര്‍ ബാരി ഗ്രോഡന്‍ചിക്ക്  സ്വയം വിരമിക്കുന്നതിനാല്‍ ഇത് ഓപ്പണ്‍ സീറ്റാണ്. അതിനാല്‍ വിജയ സാധ്യത ഏറെയാണ്.

കുട്ടംപേരൂര്‍ സ്വദേശിയെങ്കിലും മദ്രാസില്‍ വളര്‍ന്ന കോശിക്ക് മലയാളവും തമിഴും വഴങ്ങും. കന്നഡയിലും തെലുങ്കിലും പ്രാവീണ്യമുണ്ട്. എല്ലാ വിഭാഗങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നു.

27 വര്‍ഷമായി ക്വീന്‍സില്‍ താമസിക്കുന്ന തനിക്ക് ബോറോയുടെ വികസനത്തില്‍ വലിയ സേവനം അനുഷ്ഠിക്കാനാവുമെന്ന് കോശി തോമസ് ചൂണ്ടിക്കാട്ടുന്നു. കൊറോണ മൂലം ഒരുപാട് പേര്‍ മരിച്ചു. പലര്‍ക്കും ജോലി പോയി. എങ്കിലും നാം അവര്‍ക്കുവേണ്ടി പോരാട്ടം തുടരും. ഒരിക്കലും പ്രതീക്ഷ കൈവിടില്ല.

ചെറുകിട ബിസിനസുകളെ സഹായിക്കുക എന്നതാണ് പ്രകടപത്രികയിലെ ആദ്യ ഇനം. ചെറുകിട ബിസിനസാണ് അമേരിക്കയുടെ ശക്തിസ്രോതസ്. നിരവധി പേര്‍ക്ക് അതു ജോലി നല്‍കുന്നു. നിലവിലുള്ള എല്ലാ ബിസിനസിനും ടാക്‌സിലോ ലൈസന്‍സ് ഫീ ഇനത്തിലോ 2000 ഡോളര്‍ ഇളവ് നല്‍കണമെന്ന് താന്‍ ആവശ്യപ്പെടും.

നമ്മുടെ അയല്‍ പ്രദേശങ്ങള്‍ സുരക്ഷിതവും ശക്തവുമാകണം. ബില്‍ഡ് എ ബ്ലോക്ക് പ്രോഗ്രാം വികസിപ്പിക്കും. വീട്ടുടമകള്‍ക്കും വാടകക്കാര്‍ക്കും 1000 ഡോളര്‍ ടാക്‌സ് ഇളവ്. ഇത് യൂട്ടിലിറ്റിക്കും മറ്റും അടയ്ക്കാന്‍ അവരെ സഹായിക്കും.

വിദ്യാഭ്യാസ രംഗത്ത് മാറ്റം വരണം. സ്കൂള്‍ ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കുറയണം. കുട്ടികളുടെ ആരോഗ്യം പരിപാലിക്കണം. സ്‌പെഷലൈസ്ഡ് സ്കൂളുകള്‍ പ്രോത്സാഹിപ്പിക്കണം. ക്വീന്‍സിലും ഒരു സ്‌പെഷലൈസ്ഡ് സ്കൂള്‍ വേണം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കാറുകള്‍ തുടങ്ങിയവ 2025 ഓടെ പൂര്‍ണ്ണമായും ക്ലീന്‍ എനര്‍ജി ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റം തടയുന്ന പ്രോഗ്രാമുകള്‍ ഉണ്ടാവണം.

റിട്ടയര്‍ ചെയ്തവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അവരുടെ പെന്‍ഷനും മറ്റും സുരക്ഷിതമെന്ന് ഉറപ്പുവരുത്തും.

ഇവയ്‌ക്കെല്ലാം പണം കണ്ടെത്താന്‍ 100 മില്യനിലേറെ വരുമാനമുള്ള വന്‍കിട ബിസിനസുകളില്‍ നിന്ന് ഒറ്റത്തവണത്തേയ്ക്ക് മാത്രം അഞ്ചു ശതമാനം നികുതി ഈടാക്കും. അവര്‍ വളര്‍ന്നത് ന്യൂയോര്‍ക്കുകാരുടെ സഹായംകൊണ്ടു കൂടിയാണ്. ഇപ്പോള്‍ തിരിച്ചൊരു സഹായം ആവശ്യപ്പെടുകയാണ്.

ഭാര്യ ലിസി; രണ്ട് മക്കൾ 

വിവരങ്ങള്‍ക്ക്: 347 867 1200; Email: [email protected]





image
image
image
image
image
image
Facebook Comments
Share
Comments.
image
Mathew V. Zacharia, New Yorker
2021-01-20 15:42:13
Koshy O. Thomas. For City Council. All the best from Mathew V. Zacharia, Former N Y State School Board Member ( 1993- 2002) of Orange County, NY. Mathew V. Zacharia
image
Gopan chempu
2021-01-20 13:30:08
Congrats koshi B a universal indian
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്
ലേഡി ഗാഗയുടെ നായ്ക്കളെ തട്ടിക്കൊണ്ടു പോയി
കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു (റൗണ്ട് അപ്പ്)
ഇ.എം.സി. സി. ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)
2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
സി ഐ സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
റവ. അനു ഉമ്മന്റെ മാതാവ് റോസമ്മ ഉമ്മന്‍ (73) നിര്യാതയായി 
കാര്‍ട്ടൂണ്‍: സിംസണ്‍
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut