പറഞ്ഞു തീർത്തേക്കൂ (കവിത : പുഷ്പമ്മ ചാണ്ടി)
SAHITHYAM
25-Jan-2021
SAHITHYAM
25-Jan-2021
നാളെ ഞാനും ഒരോർമ്മയായ് മാറുമ്പോൾ
എന്റെയോർമ്മകൾ നിന്നെ തളർത്താതിരിക്കട്ടെ...
നിന്റെ കണ്ണുനീരൊപ്പുവാ
നന്നെന്റെ
കൈകളുയരില്ല..
എന്നേക്കുറിച്ചു നീ കരുതുന്നതെല്ലാമിന്നു
പറഞ്ഞു തീർത്തേക്കൂ..
നാളെ നീയും ഞാനുമൊന്നിച്ചീയുലകിലു-
ണ്ടാകയില്ലെങ്കിലോ..
കടന്നുപോകുന്നേരമെൻ കയ്യു മുത്തീടുവാൻ
വന്നീടുമോ നീയെന്നറിയില്ല;
ഒന്നെൻ കരമിന്നു നിൻ ഹൃത്തോടു ചേർത്തുവെക്കൂ ...
തണുത്തു വിറങ്ങലിച്ചു ഞാനീ കട്ടിലിൽ,
പ്രതീക്ഷയോടെ നിന്നെ
തിരയുന്ന കണ്ണുകൾ
പാതിയടഞ്ഞു,
ഇനി ബാക്കി പാതിയടയും മുൻപാരോ വരുമെന്ന തോന്നൽ..
മരണമെന്നെ ഭയപെടുത്തുന്നില്ലെന്നാലും
സ്നേഹിച്ചവർ,
സ്നേഹം പങ്കിട്ടെടുത്തവർ,
അരികത്തു വേണമെന്നൊരു മോഹം..
കണ്ണുനീർ വറ്റിയ കണ്ണുകൾ..കരയുന്നുണ്ട്..
സംസാരിക്കുന്നുണ്ടു
ഞാൻ,
നിങ്ങൾക്കതു കേൾക്കുവാനാവില്ല.
അദൃശ്യമാവാൻ
തുടങ്ങുന്നു ഞാൻ
നിങ്ങളുടെ വേദന
മാത്രമിവിടെ
തളംകെട്ടി നില്ക്കുന്നു..
മരണമെപ്പോഴും തണുത്തിട്ടാണ് ....
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments