സോഹിനി ചാറ്റർജി യുഎസ് മിഷൻ ലീഡർഷിപ്പ് ടീം സീനിയർ പോളിസി അഡ്‍വൈസർ
AMERICA
27-Jan-2021
പി.പി.ചെറിയാൻ
AMERICA
27-Jan-2021
പി.പി.ചെറിയാൻ

വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസ് ലീഡർഷിപ്പ് ടീമിന്റെ സീനിയർ പോളിസി അഡ്‍വൈസറായി ഇന്ത്യൻ അമേരിക്കൻ അറ്റോർണി സോഹിനി ചാറ്റർജിയെ പ്രസിഡന്റ് ബൈഡൻ നിയമിച്ചു. ജനുവരി 26നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മറ്റൊരു ഇന്ത്യൻ അമേരിക്കൻ അദിത്തി ഗൊറൂറിനെ ലീഡർഷിപ്പ് ടീമംഗമായും
നിയമിച്ചിട്ടുണ്ട്.
ട്രംപ് ഭരണത്തിൽ ക്യാബിനറ്റ് റാങ്കിൽ നിക്കി ഹേലി മാത്രമാണ് ഉണ്ടായിരുന്നു. ബൈഡൻ ഭരണത്തിൽ നീരാ ടണ്ടന് ക്യാബനറ്റ് റാങ്കും, വിവേക് മൂർത്തി സർജൻ ജനറൽ, വനിതാ ഗുപ്തക്ക് അസ്സോസിയേറ്റ് അറ്റോർണി ജനറൽ പദവിയും ലഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണത്തിൽ ഗ്ലോബൽ ഡവലപ്മെന്റ് വിഷയങ്ങളെ കുറിച്ചു പഠനം നടത്തുന്ന ടീമിന്റെ സീനിയർ പോളിസി അഡ്‍വൈസറായും സോഹിനി പ്രവർത്തിച്ചിരുന്നു. കൊളംമ്പിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷനൽ ഫാക്കൽറ്റിയിലും സോഹിനി പ്രവർത്തിച്ചിരുന്നു. സ്റ്റെപ്റ്റൊ ആന്റ് ജോൺസൻ ഇന്റർനാഷണൽ ലീഗൽ ഫേമിലെ അറ്റോർണിയായിരുന്നു.
ഗൊറൂർ യുഎൽ പീസ് കീപ്പിംഗിൽ പോളിസി അഡ്‍വൈസറാണ്. ലഗോസിൽ (നൈജീരിയ) ജനിച്ച ഇവർ ഇന്ത്യാ ഒമാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ചിരുന്നു. ഇരുവരുടേയും നിയമനത്തോടെ ഇരുപതോളം ഉയർന്ന സ്ഥാനങ്ങളിൽ ബൈഡൻ ഇന്ത്യൻ വശംജർക്ക് അവസരം ലഭിച്ചിട്ടുണ്ട്.ട്രംപ് ഭരണത്തിൽ ക്യാബിനറ്റ് റാങ്കിൽ നിക്കി ഹേലി മാത്രമാണ് ഉണ്ടായിരുന്നു. ബൈഡൻ ഭരണത്തിൽ നീരാ ടണ്ടന് ക്യാബനറ്റ് റാങ്കും, വിവേക് മൂർത്തി സർജൻ ജനറൽ, വനിതാ ഗുപ്തക്ക് അസ്സോസിയേറ്റ് അറ്റോർണി ജനറൽ പദവിയും ലഭിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments