Image

ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇ ഡി

Published on 28 January, 2021
ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇ ഡി

മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച്‌ ഇ കൊമേഴ്‌സ് കമ്ബനിയായ ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ഡെല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് കേസ് .


ഇതേ തുടര്‍ന്ന് വാണിജ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു.കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രീപ്പ് റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസ് മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് വിറ്റതുമായി ബന്ധപ്പെട്ടുള്ള കരാറിനെ ആമസോണ്‍ എതിര്‍ത്തിരുന്നു.


സിങ്കപൂരിലെ അന്താരാഷ്ട്ര ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവും ആമസോണിന് നേടാനായി. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പ്-റിലയന്‍സ് കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതിനിടെയാണ് ഇ.ഡിയുടെ നടപടി.

Join WhatsApp News
Tom Abraham FL 2021-01-28 10:47:06
The Trump Plaza condo board in West Palm Beach voted unanimously to dump the Trump name. It's the latest in a string of Trump pushback from Floridians. The banners IMPEACHED tRump & WORST PRESIDENT- is all over the town. trump is planning to leave Palmbeech. trump properties in newyork and every where is going down in value. Bankerptcy on the way.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക