Image

പൊലീസ്​ സമരവേദിയില്‍; പ്രക്ഷോഭം അവസാനിപ്പിച്ച് ഗാസിപുര്‍​ ഒഴിയണമെന്ന്​ കര്‍ഷകര്‍ക്ക് നിര്‍ദേശം

Published on 28 January, 2021
പൊലീസ്​ സമരവേദിയില്‍; പ്രക്ഷോഭം അവസാനിപ്പിച്ച് ഗാസിപുര്‍​ ഒഴിയണമെന്ന്​ കര്‍ഷകര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ച്‌​ ഗാസിപുര്‍ റോഡുകള്‍ ഒഴിയണമെന്ന്​ ജില്ല ഭരണകൂടം. 


ഡല്‍ഹി -ഉത്തര്‍പ്രദേശ്​ അതിര്‍ത്തിയായ ഗാസിപുരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കാണ്​ ഗാസിയബാദ്​ ഭരണകൂടത്തിന്‍റെ നിര്‍ദേശം. വ്യാഴാഴ്​ച രാത്രി തന്നെ ദേശീയ പാതകള്‍ ഒഴിയണമെന്ന്​ ഭരണകൂടം അറിയിച്ചു. പൊലീസ്​ സമരവേദിയി​െലത്തിയതോടെ സംഘര്‍ഷാവസ്​ഥ നിലനില്‍ക്കുന്നതായാണ്​ വിവരം.


നവംബര്‍ 26ന്​ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചതുമുതല്‍ ഗാസിപൂര്‍ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്​. ഗാസിപൂര്‍ അതിര്‍ത്തിയില്‍ വൈദ്യുത ബന്ധവും ജല വിതരണവും ഭരണകൂടം നിര്‍ത്തിവെച്ചിരുന്നു.


ചൊവ്വാഴ്ച കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത്​ ട്രാക്​ടര്‍ റാലി നടത്തിയിരുന്നു. റിപബ്ലിക്​ ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്​ടര്‍ റാലിക്കിടെ പലയിടത്തും സംഘര്‍ഷവുമുണ്ടായി. പൊലീസ്​ കര്‍ഷകരെ തടഞ്ഞതായിരുന്നു സംഘര്‍ഷത്തിന്‍റെ തുടക്കം. കര്‍ഷകരില്‍ ഒരു സംഘം ചെ​ങ്കോട്ടയിലെത്തുകയും കൊടി ഉയര്‍ത്തുകയും ചെയ്​തിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക