Image

72കാരനായി ബിജു മേനോന്‍, മകളായി പാര്‍വതി

Published on 28 January, 2021
72കാരനായി ബിജു മേനോന്‍, മകളായി പാര്‍വതി

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ആര്‍ക്കറിയാം' ലോക്ക് ഡൗണ്‍ പശ്ചാത്തലമാകുന്ന സിനിമയാണ്. ബിജു മേനോന്റെ മേക്ക് ഓവര്‍ ആയിരുന്നു അപ്രതീക്ഷിതമായെത്തിയ സിനിമയിലെ ടീസറിലെ പ്രധാന ആകര്‍ഷണം. 72 കാരനായ റിട്ടയേഡ് അധ്യാപകനാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. 


സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ.

ബിജു മേനോന്റെ മകളുടെ റോളിലാണ് പാര്‍വതി തിരുവോത്ത്.


 നേരത്തെ ആസിഫലിയുടെ അച്ഛന്‍ കഥാപാത്രമായി അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ ബിജു മേനോന്‍ എത്തിയിരുന്നു. കോട്ടയം വാമൊഴിയിലാണ് ഈ രണ്ട് കഥാപാത്രങ്ങളുടെയും സംഭാഷണം

ജി ശ്രീനിവാസ റെഡ്ഡിയാണ് ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന റോളില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക