Image

നയാഗ്ര മലയാളി സമാജത്തിന്റെ 'തണല്‍മര'ത്തിനു തറക്കല്ലിട്ടു

Published on 11 February, 2021
നയാഗ്ര മലയാളി സമാജത്തിന്റെ 'തണല്‍മര'ത്തിനു തറക്കല്ലിട്ടു
'നയാഗ്ര മലയാളി സമാജത്തിന്റെ സാമൂഹ്യ സേവന പദ്ധതിയായ തണല്‍ മരത്തിനു കീഴില്‍ ആദ്യം നിര്‍മിച്ചു നല്‍കുന്ന ഭാവനത്തിനു തറക്കല്ലിട്ടു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ചേലച്ചുവട് ഗ്രാമത്തിലെ ബിനു വര്‍ഗീസ് - ഷിന്റ ബിനു ദമ്പതികള്‍ക്ക് വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നതിനാണ് നയാഗ്ര മലയാളി സമാജം സഹായമൊരുക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മം സ്ഥലം എംല്‍എ റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരായ ജോസ് തായങ്കരി,സോയിമോന്‍ സണ്ണി, പദ്ധതിയുടെ നാട്ടിലെ കോ-ഓര്‍ഡിനേറ്ററായ ഇമ്മാനുവേല്‍ അഗസ്റ്റിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചുരുളി സെന്റ് തോമസ് ഫോറാനെ പള്ളി വികാരി ഫാദര്‍ തോമസ് ആനിക്കുഴിക്കാട്ടില്‍ വെഞ്ചരിപ്പ് കര്‍മം നടത്തി.
നയാഗ്ര മലയാളി സമാജത്തിന്റെ തണല്‍മരം പദ്ധതി മറ്റു പ്രവാസി സംഘടകള്‍ക്ക് മാതൃകയാണെന്ന് വീടിനു തറക്കല്ലിട്ട ശേഷം സംസാരിച്ച എംല്‍എ റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൂടുതല്‍ പ്രവാസികള്‍   മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 
നയാഗ്ര മലയാളി സമാജത്തിന്റെ നേരത്തെ ചേര്‍ന്ന എക്‌സിക്യൂട്ടീവ്, ബോര്‍ഡ് ഓഫ് ഡിറക്ടര്‍സ്, ഉപദേശക സമിതി എന്നിവരുടെ സംയുക്ത യോഗത്തിലായിരുന്നു തണല്‍മരം പദ്ധതിക്ക് അംഗീകാരമായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് നയാഗ്ര മലയാളി സമാജത്തിനു ലഭിച്ച അപേക്ഷകളില്‍ നിന്നു സഹായം ആവശ്യമുള്ളവരുടെ ക്രമപട്ടിക തയാറാക്കുകയായിരുന്നു പദ്ധതിയുടെ ആദ്യ നടപടി. ഡെന്നി കണ്ണുക്കാടനും ലിജേഷ് ജോസഫിന്റെയും നേതൃത്വത്തിലുള്ള ടീമാണ് ഇതിനു നേതൃത്വം നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റുള്ള ചര്‍ച്ചകള്‍ക്കും ഇവരാണ് നേതൃത്വം നല്‍കിയത്. ഈ ക്രമ പട്ടികയില്‍ നിന്നാണ് തണല്‍മരം പദ്ധതിയുടെ ആദ്യ വീട് ബിനു വര്‍ഗീസിനും ഷിന്റക്കും നിര്‍മിച്ചു നല്‍കാനുള്ള തീരുമാനം എടുത്തത്.
 
എറണാകുളത്തു സ്വകാര്യ ബസില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്തു വരവേ തലചോറിലെക്കുള്ള ഞരമ്പ് ചുരുങ്ങുന്ന രോഗം കാരണം ബിനുവിന് ജോലി ചെയ്യാന്‍ വയ്യാതെയായി. ബിനുവിന്റെ ഭാര്യ ഷിന്റ കൂലി പണി, തൊഴില്‍ ഉറപ്പ് തുടങ്ങിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇവരുടെ മൂന്നു മക്കളില്‍ മൂത്ത മകള്‍ നഴ്‌സിംഗ് നും രണ്ടാമത്തെ മകള്‍ പത്താം ക്ലാസിലും  മകന്‍ ഏഴാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ പഠനചിലവുകള്‍ കണ്ടെത്താന്‍ പോലും നന്നേ കഷ്ടപ്പെടുന്ന കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നമാണ് നയാഗ്ര മലയാളി സമാജത്തിന്റെ 'തണല്‍ മരം' പദ്ധതിയിലൂടെ പൂവണിയുന്നത്.
 
സഹായങ്ങളും സേവന പദ്ധതികളും, വരും നാളുകളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ നയാഗ്ര മലയാളി സമാജം ലക്ഷ്യമിടുന്നുണ്ടെന്നു പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് OurNMS@outlook.com എന്ന ഈമയിലേക്ക് സംഭാവനകള്‍ അയക്കാം. പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.ഇവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവരും പദ്ധതിയുടെ വിജയത്തിനായുള്ള ചര്‍ച്ചകളില്‍ സജീവമാണ്.
 
നയാഗ്ര മലയാളി സമാജത്തിന്റെ 'തണല്‍മര'ത്തിനു തറക്കല്ലിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക