Image

മദ്യപിച്ചു വാഹനം ഓടിച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

പി.പി.ചെറിയാന്‍ Published on 11 February, 2021
മദ്യപിച്ചു വാഹനം ഓടിച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു
ഫോര്‍ട്ട് വര്‍ത്ത് (റോക്‌സസ്): ഗ്രേപ് വൈന്‍ എലിമെന്ററി സ്‌ക്കൂളിന് മുമ്പില്‍ മദ്യപിച്ചു വാഹനം ഓടിച്ച പോലീസ് ലഫ്റ്റനന്റഅ ഗാരി ഹൗലിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെബ്രുവരി 10ന് അറിയിച്ചു.
 
ഡിപ്പാര്‍ട്ട്‌മെന്റ് പൊതുനിയമങ്ങള്‍ ലംഘിച്ചതിനാണ് ഗാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗീകമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടു മാസത്തിന് ശേഷമാണ് പിരിച്ചു വിടല്‍.
 
ഡിസംബര്‍ 8നായിരുന്നു ഗാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. എലിമെന്ററി സ്‌ക്കൂളിനു മുമ്പില്‍ ഡ്രൈവര്‍ സീറ്റില്‍ ഉറങ്ങുന്ന ഗാരിയെ പോലീസ് പിടികൂടുകയായിരുന്നു. ഗാരിയുടെ കാറിനു പിന്‍സീറ്റില്‍ ഒരു കുട്ടി കൂടി ഉണ്ടായിരുന്നുവെന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ്അറിയിച്ചു.
 
14 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ടായിരുന്നു ഗാരിക്ക്. ഈസ്റ്റ് ഡിവിഷല്‍(ഫോര്‍ട്ട് വര്‍ത്ത്)പട്രോള്‍ ഡ്യൂട്ടിയിലായിരുന്നു ഗാരി. കാറില്‍ മദ്യപിച്ചു കിടന്നുറങ്ങിയിരുന്ന ഓഫീസറെകുറിച്ചു സമീപത്തു കൂടെ കടന്നുപോയ ഒരാളാണ് പോലീസിനെ വിവരം അറിയച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ ഗാരിയെ അറസ്റ്റു ചെയ്തു ജയിലിലേക്കയച്ചു.
 
നിയമം പാലിക്കുന്നതിനും, നടപ്പാക്കുന്നതിനു ഉത്തരവാദിത്ത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും കുറ്റകരമായ നടപടികള്‍ ഉണ്ടാകുന്നതു വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക