Image

ഫോര്‍ട്ട്‌വര്‍ത്തില്‍ നൂറില്‍പരം വാഹനങ്ങള്‍ കൂട്ടിയടിച്ചു, 8 മരണം നിരവധിപേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ Published on 12 February, 2021
ഫോര്‍ട്ട്‌വര്‍ത്തില്‍ നൂറില്‍പരം വാഹനങ്ങള്‍ കൂട്ടിയടിച്ചു, 8 മരണം നിരവധിപേര്‍ക്ക് പരിക്ക്
ഫോര്‍ട്ട്‌വര്‍ത്ത്: ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ 6 മണിക്ക് സ്റ്റേറ്റ് 35 w ല്‍ ഉണ്ടായ വാഹനാപടങ്ങളില്‍ 8 പേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 

ബുധനാഴ്ച രാത്രി മുതല്‍ ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ആരംഭിച്ച അതിശൈത്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്. തെന്നിമാറിയ വാഹനങ്ങളുടെ പുറകിലായി മറ്റു വാഹനങ്ങള്‍ ഇടിച്ചു കയറുകയായിരുന്നു.

ഫോര്‍ട്ട്വര്‍ത്ത് ഡൗണ്‍ ടൗണിന് വടക്കുഭാഗത്ത് ഇന്റര്‍സ്‌റ്റേറ്റ് ഹൈവേയില്‍ ഒരു മൈല്‍ നീളത്തിലാണ് വാഹനങ്ങള്‍ ഇടിട്ടു കയറിയത്. 

ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 60 പേരെ ചികിത്സക്കായി വിവിധ ആശുപത്രിക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടിലധികം പതിനെട്ട് ചക്ര വാഹനങ്ങളും അപകടത്തില്‍പെട്ടു. രാവിലെ സംഭവ സ്ഥലത്തെത്തിയ പോലീസുകാര്‍ ഓരോ വാഹനവും പരിശോധിച്ചു പരിക്കേറ്റവരെ പുറത്തെടുക്കുന്നതിന് പ്രതികൂല കാലാവസ്ഥയിലും വിജയിച്ചുവെന്നതാണ് മരണ സംഖ്യ കുറയുന്നതിന് കാരണമായി പോലീസ് പറയുന്നത്. ഹൈപോതെര്‍മിയ ബാധച്ചതിന് വഴിയാത്രക്കാര്‍ക്കും ചികിത്സ വേണ്ടിവന്നു.
സഹായത്തിനെത്തി ചേര്‍ന്ന നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചകിത്സ വേണ്ടിവന്നു.

സഹായത്തിനെത്തി ചേര്‍ന്ന നാല് പോലീസ് ഉദ്യോഗസഥര്‍്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.

ഇന്റര്‍ സ്റ്റേറ്റ് ഹൈവേ ഇന്നു മുഴുവന്‍ അടഞ്ഞു കിടന്നു. ഈ രംഗത്തുള്ളവരോട് യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
ഫോര്‍ട്ട്‌വര്‍ത്തില്‍ നൂറില്‍പരം വാഹനങ്ങള്‍ കൂട്ടിയടിച്ചു, 8 മരണം നിരവധിപേര്‍ക്ക് പരിക്ക്
ഫോര്‍ട്ട്‌വര്‍ത്തില്‍ നൂറില്‍പരം വാഹനങ്ങള്‍ കൂട്ടിയടിച്ചു, 8 മരണം നിരവധിപേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക