ശ്രീധരന് പിന്നാലെ പി.ടി. ഉഷയെ ലക്ഷ്യമിട്ട് ബിജെപി
VARTHA
22-Feb-2021
VARTHA
22-Feb-2021

തിരുവനന്തപുരം: കേരളത്തില്‍ സീറ്റ് പിടിക്കാന്‍ ബിജെപി പതിനെട്ടടവും പയറ്റിക്കൊണ്ടിരിക്കുകയാണ്.അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. അത്തരത്തില്‍ അപ്രതീക്ഷിതമായി മെട്രോമാന്‍ ഇ. ശ്രീധരനെ പാളയത്തിലെത്തിച്ചാണ് ബിജെപി വമ്പന്‍ രാഷ്ട്രീയ നീക്കം നടത്തിയത്.
ശ്രീധരന് പിന്നാലെ ഒളിമ്പ്യനും മൂന്‍ അത്ലറ്റുമായ പി.ടി. ഉഷയെ പാളയത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം.
കാര്‍ഷിക നിയമങ്ങളില്‍ ബിജെപിയേും കേന്ദ്രത്തേയും ശക്തമായി പിന്തുണച്ച ഒരാളാണ് പി.ടി. ഉഷ. ഉഷയുടെ ട്വീറ്റുകളിലും ആ ചായ്വ് പ്രകടമാണ്. അതേസമയം കാലാവസ്ഥ പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗും ഗായിക റിഹാനയും നടത്തിയ പരാമര്‍ശത്തെ അപലപിച്ചും അവര്‍ രംഗത്തെത്തിയിരുന്നു എന്നതും മോഡി സര്‍ക്കാരിനോടുള്ള പിന്തുണ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പി.ടി ഉഷയെ ബിജെപിയിലേയ്ക്കെത്തിക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments