Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്

ജോഷി വള്ളിക്കളം Published on 01 March, 2021
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
ഷിക്കാഗോ : ഇന്റര്‍നാഷ്ണല്‍ വുമണ്‍സ്‌ഡേയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമന്‍സ് ഫോറം നടത്തുന്ന 'ബോള്‍ഡ് ഫോര്‍ ചേയ്ഞ്ച്' മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം 7PM(CST) സൂമിലൂടെ നടത്തുന്നു.

സാമൂഹിക സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ വിഭാഗം വളരെ ഊര്‍ജ്ജസ്വലതയോടെയാണ് ഷിക്കാഗോയിലെ എല്ലാ വനിതകളെയും കോര്‍ത്തിണക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് ആറിന് സൂമിലൂടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.

അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ചീഫ് ഗസ്റ്റായി അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലെ ആര്‍ക്കോള മുനിസിപ്പല്‍ കൗണ്‍സില്‍ ഓണറബിള്‍ ജഡ്ജ് ജൂലി മാത്യൂ, ഗസ്റ്റ് ആയി കേരളത്തിലെ തിരുവനന്തപുരത്തെ സബ്കളക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്ന ഡോ.ദിവ്യ എസ് അയ്യര്‍, ഐ.എ.എസ്. കേരളത്തിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ഇരുന്നൂറോളം ഭവനങ്ങള്‍ ഭവനരഹിതരായവര്‍ക്ക് നിരവധി സംഘടനകളുടെയും സേവന തല്‍പരരായ വ്യക്തികളുടെയും സഹകരണത്തോടെ നിര്‍മ്മിച്ചുനല്‍കിയ കോളേജിലെ റിട്ടയേര്‍ഡ് അധ്യാപിക ഡോ.എം.എസ്. സുനില്‍, ഫോമാ നാഷ്ണല്‍ വുമണ്‍സ് ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരയ്ക്കല്‍, ഫൊക്കാന നാഷ്ണല്‍ വുമണ്‍സ് ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഫി എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്. മോട്ടിവേഷ്ണല്‍ സ്പീക്കര്‍ ശോഭ  ശങ്കര്‍, ഷിജി അലക്‌സ് എന്നിവരും അവര്‍ക്കുണ്ടായ അനുഭവസമ്പത്ത് എങ്ങനെ മറ്റു വനിതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ എന്നതിനെ സംബന്ധിച്ചും ആധികാരികമായി സംസാരിക്കുന്നതാണ്.

പ്രസ്തുത പരിപാടികള്‍ക്ക് അസോസിയേഷന്‍ വനിത പ്രതിനിധികളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര, കോര്‍ഡിനേറ്റര്‍സായ ആഗ്നസ് മാത്യു, ജെസി റിന്‍സി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം, ഡോ.സിബിള്‍ ഫിലിപ്പ്, ഷാന മോഹന്‍, ജോമോള്‍ ചെറിയതില്‍, ശ്രീദേവി  പന്തള, സൂസന്‍ ഷിബു& സാറ അനില്‍ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ്-ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി-ജോഷി വള്ളിക്കളം, ട്രഷറര്‍-മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ്-ബാബു മാത്യു, ജോയിന്റ് സെക്രട്ടറി-സാബു കടപ്പുറം, ജോയിന്റ് ട്രഷറര്‍-ഷാബു മാത്യു എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു മാത്രമല്ല എല്ലാ മലയാളി സുഹൃത്തുക്കളെ വുമണ്‍സ്‌ഡേ പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Hon. Juli Mathew, Judge ( Chief Guest )
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Dr. Divya S. Iyer, IAS - TVM Sub Collector ( Guest )
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Dr. MS. Sunil - Social Activist ( Guest )
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Laly Kalappurackal (FOMAA Women's Chair )
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Dr. Kala Shahi (FOKANA Women's Chair )
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Shobha Sankar
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വുമണ്‍സ്‌ഡേ ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച് മാര്‍ച്ച് 6 ന്
Shijy Alex
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക