Image

പ്രണാബ് മുഖര്‍ജി ശരത് പവാറിനെ സന്ദര്‍ശിച്ചു

Published on 27 June, 2012
പ്രണാബ് മുഖര്‍ജി ശരത് പവാറിനെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി : യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജി ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് പവാറിനെ സന്ദര്‍ശിച്ചു. തന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചതിന് നന്ദി അറിയിക്കാനായിരുന്നു പ്രണാബിന്റെ കൂടിക്കാഴ്ച. പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, കേന്ദ്രമന്ത്രി വി. നാരായണസ്വാമി എന്നിവര്‍ക്കൊപ്പമാണ് പ്രണാബ് ശരത് പവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത്. ഇരുപത് മിനിറ്റോളം ഇവിടെ ചെലവഴിച്ച ശേഷമാണ് പ്രണാബ് മടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക