Image

മണിപ്പൂരില്‍ കോളജ്‌ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഹാഫ്‌ സ്‌കര്‍ട്ടിന്‌ വിലക്ക്‌

Published on 27 June, 2012
മണിപ്പൂരില്‍ കോളജ്‌ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഹാഫ്‌ സ്‌കര്‍ട്ടിന്‌ വിലക്ക്‌
ഇംഫാല്‍: മണിപ്പൂരില്‍ സ്‌കൂള്‍, കോളെജ്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ ഹാഫ്‌ സ്‌കര്‍ട്ടിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിക്കൊണ്ട്‌ വിവിധ സംഘടനകള്‍ രംഗത്തുവന്നു. മുട്ടിന്റെ മുകള്‍ ഭാഗം മാത്രം മറയ്‌ക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനു എഎംഎസ്‌യു, ഡിഎസ്‌എഎം, എംഎസ്‌എഫ്‌ തുടങ്ങിയ ആറ്‌ വിദ്യാര്‍ഥി സംഘടനകളാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.

കാല്‍പ്പാദം വരെ എത്തുന്ന പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വസ്‌ത്രം ധരിക്കാനാണ്‌ ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. ഒരു കാരണവശാലും മുട്ടിന്‌ മുകളില്‍ എത്തുന്ന യൂണിഫോമുകള്‍ അനുവദിയ്‌ക്കില്ല. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും മണിപ്പൂരി പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിയ്‌ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക