Image

രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വിദേശകാര്യമന്ത്രി

Published on 27 June, 2012
രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ ആവശ്യപ്പെട്ടു. രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്‌ സഹായിക്കുമെന്നും കൃഷ്‌ണ ചൂണ്‌ടിക്കാട്ടി. രാഹുല്‍ മന്ത്രിസഭയിലെത്തണമെന്ന്‌ പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാവരും ആവശ്യപ്പെട്ടുവരുന്നതാണെന്നും എന്നാല്‍ അദ്ദേഹം ഇതിനു തയാറായിരുന്നില്ലെന്നും കൃഷ്‌ണ ചൂണ്‌ടിക്കാട്ടി.

പ്രണാബ്‌ മുഖര്‍ജി രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാകുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന്‌ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക