ന്യൂജേഴ്സി: ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍
പ്രവര്‍ത്തിക്കുന്ന ഗുഡ്സോള്‍സ് ടോസ്റ്റ് മാസ്റ്റേഴ്സ് സംഘടനയുടെ പുതിയ
ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിന്‍സന്റ് തോട്ടുമാരി (പ്രസിഡന്റ്), ആന്‍സി
ജോസഫ് (സെക്രട്ടറി), ടോം സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്- എഡ്യൂക്കേഷന്‍), സാലി
അലക്സ് (വൈസ് പ്രസിഡന്റ്- മെമ്പര്‍ഷിപ്പ്), റോബര്‍ട്ട് പ്രിന്‍സ് (വൈസ്
പ്രസിഡന്റ്-പബ്ലിക് റിലേഷന്‍സ്), സജി സെബാസ്റ്റ്യന്‍ (ട്രഷറര്‍), റോസലിന്
വിന്‍സെന്റ് (സര്‍ജന്റ് ആറ്റ് ആംസ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഗുഡ്സോള്‍സ് ടോസ്റ്റ്മാസ്റ്റേഴ്സും, വിമന്‍സ് ഫോറവും ഒന്നിച്ചാണ്
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രസംഗ പരിശീലനം നടത്തിവരുന്നത്. ടോസ്റ്റ്
മാസ്റ്റേഴ്സിന്റെ കീഴില്‍ 2009-ല്‍ നടന്ന യുവജന നേതൃത്വ പരിശീലനത്തോടുകൂടിയാണ്
ഗാര്‍ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇപ്പോഴത്തെ സീറോ മലബാര്‍
പള്ളി വികാരി ഫാ. ജോയി ആലപ്പാട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം
തുടക്കംകുറിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: തോമസ് തോട്ടുകടവില്‍
(973 725 0915). ഇമെയില്‍: thomas.a.thottukadavil@gmail.com