ന്യൂയോര്‍ക്ക്: യോങ്കേഴ്സ്, ഫ്ളോറിഡ എന്നിവിടങ്ങളില്‍ താമസിക്കുന്ന
മണപ്പറമ്പില്‍ കുടുംബാംഗങ്ങളുടെ പിക്നിക്ക് ജൂലൈ 16-ന് കോര്‍ട്ടണ്‍ പോയിന്റ്
പാര്‍ക്കില്‍ വെച്ച് ഗംഭീരമായി നടത്തി.
രാവിലെ 9 മണിക്ക്
ബ്രേക്ക്ഫാസ്റ്റോടെ പിക്നിക്ക് ആരംഭിച്ചു. തുടര്‍ന്ന് വിവിധ
പ്രായക്കാര്‍ക്കുവേണ്ടി ലെമണ്‍ റെയ്സ്, കാന്‍ഡി പിക്കിംഗ്, നൂറുമീറ്റര്‍ ഓട്ടം,
കസേര കളി, എഗ് ബ്രേക്കിംഗ് എന്നീ മത്സരങ്ങളും മറ്റ് വിനോദ പരിപാടികളും
നടത്തപ്പെട്ടു. വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ചിക്കന്‍, ഹാംബെര്ഗര്, ഹോട്ട്
ഡോഗ് എന്നിവയടങ്ങിയ ബാര്‍ബിക്യൂവും മറ്റ് വിവിധതരം ഭക്ഷണവും ക്രമീകരിച്ചിരുന്നു.
പ്രകൃതിസുന്ദരമായ കോര്‍ട്ടണ്‍ പോയിന്റ് പാര്‍ക്കില്‍ വൈകുന്നേരം അഞ്ചുമണിയോടുകൂടി
പിക്നിക്ക് സമാപിച്ചു. ജോളി ഈപ്പന് അറിയിച്ചതാണിത്.