ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ
ഈവര്‍ഷം നടത്തപ്പെടുന്ന ഓണാഘോഷം സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച
താഫ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുമെന്ന് പ്രസിഡന്റ്
ബെന്നി വാച്ചാച്ചിറ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ, വാദ്യമേളം, പുലികളി,
കേരളത്തനിമ വിളിച്ചോതുന്ന പരമ്പരാഗത രീതിയിലുള്ള കലാരൂപങ്ങള്‍ അടങ്ങിയ
ഘോഷയാത്ര എന്നിവ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയായിരിക്കും.
ചിക്കാഗോയിലെ വിവിധ ഡാന്‍സ് സ്കൂളിലെ നൃത്തം അഭ്യസിക്കുന്ന
മുന്നൂറില്‍പ്പരം കലാകാരന്മാരും, കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന
കര്‍ണ്ണാനന്ദകരമായ കലാപരിപാടികള്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ക്ക്
മാറ്റുകൂട്ടും.
കേരളത്തനിമയില്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ചിക്കാഗോ മലയാളി സമൂഹം
പങ്കെടുക്കുന്ന ഓണാഘോഷത്തിന്റെ ഘോഷയാത്ര എന്നും പുതുമയുള്ളതായിരിക്കും. ഈ
വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമാക്കി മാറ്റുവാന്‍ എല്ലാ മലയാളി സമൂഹത്തെയും
ചിക്കാഗോ മലയാളി സമൂഹം പ്രത്യേകം ക്ഷണിക്കുന്നു. ഓണാഘോഷപരിപാടിള്ക്ക് റോയി
നെടുങ്ങോട്ടില്‍ കോര്‍ഡിനേറ്ററും ജെസ്സി റിന്‍സി കോ-കോര്‍ഡിനേറ്ററുമാണ്.
റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം
പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ