താന്‍ വിവാഹം കഴിക്കുമെന്ന് ആരും ധരിക്കേണ്ടെന്ന് ചലച്ചിത്രങ്ങളില്‍ ഏത് പരിധിവരെ പോകാനും തയ്യാറാകുന്ന മല്ലിക ശെരാവത്ത്. അതേസമയം ഹോളീവുഡ് താരം ആന്റോണിയോ ബന്ദെരാസുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാന്‍ മല്ലിക തയ്യാറായില്ല.
ഒരിക്കലും വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവാഹം കാലഹരണപ്പെട്ട ആചാരമാണ്. ഒറ്റയ്ക്ക് ജീവിക്കാനാണ് എനിക്കിഷ്ടം. ഞാനെന്തിന് എന്റെ ആരാധകരുടെ സ്‌നേഹവും ഭക്തിയും വിവാഹത്തിലൂടെ ബലികഴിക്കണം?മല്ലിക ചോദിക്കുന്നു.
സ്വന്തമാക്കുന്ന പുരുഷന്‍ ഏത് തരക്കാരനായിരിക്കണമെന്ന് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. വിദേശത്തും സ്വദേശത്തുമായി നിരവധി ചിത്രങ്ങളാണ് തനിക്ക് ചെയ്യാനുള്ളത്. ജീവിതവും യാത്രകളും ആസ്വദിക്കുന്ന തിരക്കിലാണ് ഞാന്‍-മല്ലിക കൂട്ടിച്ചേര്‍ത്തു.കാന്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പാര്‍ട്ടിക്കിടയില്‍ അന്റോണിയോ ബന്ദെരാസും മല്ലികയും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.