Image

അന്നും ഇന്നും എന്നും

Published on 28 January, 2013
അന്നും ഇന്നും എന്നും
വയാ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ രാജേഷ്‌ നായര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ അന്നും ഇന്നും എന്നും. ജിഷ്‌ണു, നിഷാന്‍, തിലകന്‍, സിദ്ധിഖ്‌, സലിംകുമാര്‍, അരുണ്‍, ബിജുക്കുട്ടന്‍, രാധിക, തഷു കൗശിക്‌, ഫെരീഷ, രേഖ, റോസിന്‍ ജോളി, സീമാ ജി. നായര്‍ എന്നിവരാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

പ്രശാന്ത്‌ കൃഷ്‌ണയാണ്‌ കാമറാമാന്‍. വേണുഗോപാല്‍ ആര്‍, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക്‌ വരുണ്‍ ഉണ്ണി ഈണം പകരുന്നു. പ്രൊഡ. കണ്‍ട്രോളര്‍- എസ്‌.എല്‍. പ്രദീപ്‌, കല- സാബുറാം.

ന്യൂയോര്‍ക്ക്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ഡയറക്‌ഷനില്‍ ഉന്നതപഠനം കഴിഞ്ഞെത്തിയ രാജേഷ്‌ നായരുടെ ആദ്യചിത്രമായ അന്നും ഇന്നും എന്നും യു.ടി.വി റിലീസ്‌ തിയേറ്ററിലെത്തിക്കുന്നു. വാര്‍ത്താവിതരണം: എ.എസ്‌. ദിനേശ്‌

വര്‍ഷങ്ങള്‍ക്കുശേഷം സഹപാഠികളായിരുന്ന ശ്രീധര്‍ കൃഷ്‌ണയും റോയിയും കണ്‌ടുമുട്ടുന്നു. കാമ്പസിലെ ആവേശകരമായ ജീവിതം ആസ്വദിച്ച ആത്മാര്‍ത്ഥസുഹൃത്തുക്കള്‍കൂടിയായിരുന്നു ഇരുവരും. അന്നത്തെ സങ്കല്‍പത്തിനുപരിയായി വര്‍ത്തമാനകാല യാഥാര്‍ഥ്യത്തില്‍ കഴിയുന്ന രണ്‌ടുപേരുടെയും കണ്‌ടുമുട്ടല്‍ മറ്റൊരു വഴിത്തിരിവാകുന്നു.
അന്നും ഇന്നും എന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക