Image

തമിഴ്‌നാട്ടില്‍ വിശ്വരൂപം വ്യാഴാഴ്ച റിലീസ് ചെയ്‌തേക്കും

Published on 04 February, 2013
തമിഴ്‌നാട്ടില്‍ വിശ്വരൂപം വ്യാഴാഴ്ച റിലീസ് ചെയ്‌തേക്കും
ചെന്നൈ: മുസ്‌ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസിംഗ് വിലക്കിയിരുന്ന കമലഹാസന്‍ ചിത്രമായ വിശ്വരൂപം വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. മുസ്‌ലീം സംഘടനകളുമായി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ കമലഹാസനും സര്‍ക്കാരും ഇന്നു പിന്‍വലിച്ചു. 

കേസ് ഒത്തുതീര്‍ന്നതായും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഇരുകൂട്ടരുടെയും അപേക്ഷ ജഡ്ജി അനുവദിക്കുകയായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരേയാണ് മുസ്‌ലീം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയത്. ഈ രംഗങ്ങള്‍ ഒഴിവാക്കാമെന്ന് കമലഹാസന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. എഡിറ്റിംഗ് നടത്തുന്ന സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം റിലീസിംഗ് തീയതി അറിയിക്കുമെന്ന് കമലഹാസന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ വിശ്വരൂപം വ്യാഴാഴ്ച റിലീസ് ചെയ്‌തേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക