മനുഷ്യനെ കയറ്റാത്ത ദേവാലയങ്ങളില്‍ ദൈവം വസിക്കുമോ ? (ടോം ജോസ് തടിയംപാട്)
AMERICA
05-May-2013
AMERICA
05-May-2013

ജെറുസലേം സന്ദര്‍ശിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ച സ്ഥലം
ആയിരുന്നു ഡോം ഓഫ് റോക്ക് എന്ന മുസ്ലിം ദേവാലയം.
ഇത് സോളോമന്‍ ചക്രവര്‍ത്തി ക്രിസ്‌തുവിനും 900 വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകത്തിലെ ആദ്യത്തെ ഏക ദൈവത്തെ ആരാധിക്കാന്‍ പണിത ക്ഷേത്രം ആയിരുന്നു.

.jpg)
പിന്നിട് ബാബിലോണിയന്‍ ആക്രമണത്തിലും
അസ്സീറിയന്‍ ആക്രമണത്തിലും തകര്‍ന്നടിഞ്ഞ ഈ ക്ഷേത്രം മഹാന്‍ അയ ഹെരോദ്
ചക്രവര്‍ത്തി ഒന്നര ഏക്കര്‍ സ്ഥലത്ത് മനോഹരം ആയി പുതുക്കി പണിതു. ഈ
ക്ഷേത്രത്തിലാണ് ക്രിസ്‌തു പഠിപ്പിച്ചതും പ്രാര്‍ത്ഥിച്ചതും. പിന്നിട് എ.ഡി 70 ല്‍
റോമന്‍ കമാന്‍ഡര്‍ ഈ ക്ഷേത്രം ഒരു മതില്‍ ഒഴിച്ച് പൂര്‍ണമായി
നശിപ്പിച്ചു.
പിന്നിട് ഇസ്‌ലാം ഉദയം ആയി എ.ഡി എഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം ജറുസലേം കിഴ്‌പ്പെടുത്തിയപ്പോള്‍ അവര്‍ അവിടെ കിടന്ന പഴയ പള്ളിയുടെ അവശിഷ്ടങ്ങള്‍ മാറ്റി പഴയ ജറുസലേം ദേവാലയത്തിന്റെ നടുഭാഗത്തായി തീര്‍ത്ത പള്ളിയാണ് ഡോം ഓഫ് റോക്ക്. ഇതില്‍ ആണ് അബ്രഹാം മകനെ ബാലികഴിക്കന്‍ ശ്രമിച്ച കല്ല് ഇരിക്കുന്നത് എന്നാണ് വിശ്വാസം.
സോളമന്‍ പണിത ദേവാലയത്തിലും പിന്നിട് ഹെരോദ് പണിത ദേവാലയത്തിലും യാഹൂദര്‍ക്ക് മാത്രമേ പ്രാവേശനം ഉണ്ടായിരുന്നുള്ളു . അവിടെ യാഹൂദന്‍ അല്ലത്ത ഒരാള്‍ പ്രവേശിച്ചാല്‍ മരണം ആയിരുന്നു ശിക്ഷ. പിന്നിട് മുസ്‌ലീമിന്റെ കൈകളില്‍ ഈ ദേവാലയം എത്തിയപ്പോള്‍ മുസ്‌ലിം ഒഴിച്ചുള്ളവരുടെ പ്രവേശനം നിയന്ത്രിച്ചു അതുകൊണ്ട് മുസ്‌ലിം അല്ലാത്ത എന്നെ അവര്‍ ഈ ചരിത്രം ഉറങ്ങുന്ന സ്ഥലം കാണാന്‍ അനുവദിക്കില്ല എന്നു ഗൈഡ് പറഞ്ഞപ്പോള്‍ വളരെ ദുഖം തോന്നി മനുഷ്യനെ കയറ്റത്ത ഇവിടെ ഇങ്ങനെയാണ് ദൈവം വസിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു.
കാരണം ദൈവത്തിന്റെ സൃഷ്ട്‌ടിയിലെ ഏറ്റവും ശ്രേഷ്‌ഠം ആയത് മനുഷ്യനാണെന്ന് ഈ മൂന്നു വേദ ഗ്രന്ഥങ്ങളും പറയുന്നു. തന്നെയുമല്ല ഈ ക്ഷേത്രം ഇസ്ലാമിനും ക്രിസ്‌ത്യാനിക്കും മുമ്പ് ഉള്ളതാണു താനും. പിന്നിട് ജെറുസലേം ദേവാലയത്തിന്റെ അവശേഷിക്കുന്ന വെസ്‌റ്റേണ്‍ മതില്‍ കാണാന്‍ ചെന്നപ്പോള്‍ അത് യാഹൂദര്‍ 1967 ലെ യുദ്ധത്തില്‍ ജോര്‍ദന്റെ കൈകളില്‍ നിന്നുപിടിചെടുക്കുന്നതുവരെ യഹൂദര്‍ക്ക് ഇവിടെ പ്രവേശനം ഇല്ലായിരുന്നു. പിന്നിട് യഹൂദര്‍ അവടുത്തെ ലോക്കല്‍ മുസ്‌ലീംങ്ങള്‍ക്ക് പ്രേവേശനം നിരോധിച്ചു.
മുഹമ്മദ്‌നബി ജനിക്കുകയും അദ്ദേഹത്തിന് ഗബ്രിയേല്‍ മാലാഖ വഴി ഖുര്‍ആന്‍ വെളിപ്പെട്ടു കിട്ടുകയും ചെയ്‌ത സ്ഥലം ആണ് മക്ക. അദ്ദേഹം പത്തു വര്‍ഷക്കാലം ജീവിക്കുകയും കബര്‍ അടങ്ങുകയും ചെയ്‌ത സ്ഥലംമാണ് മദിന . ഈ രണ്ടു പള്ളിയുടെയും പരിസരത്തു മുസ്‌ലിം അല്ലാത്തവര്‍ പ്രേവേശിച്ചാല്‍ മരണം സുനിച്ഛിതം. ഈ സ്ഥലത്ത് മുസ്‌ലിം അല്ലാത്ത മലയാളിയെ ഒരു ടാക്‌സിക്കാരന്‍ കൊണ്ടുപോയി ഇറക്കിയിട്ട് പോലീസ് പിടിച്ച് അവനെ കൊല്ലുന്നതിനു മുന്‍പ് അവന്റെ കൂട്ടുകാര്‍ അവന്റെ വീട്ടില്‍ അറിയിച്ച് വിട്ടുകാര്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ അറിയിച്ച് അ മനുഷ്യനെ രക്ഷപ്പെടുത്തിയ സംഭവം നമ്മള്‍ പത്രത്തില്‍ വായിച്ചതാണ്.
ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു സുഹൃത്തിന്റെ കൂടെ പോയി അവിടെ ചെന്നപ്പോള്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കണ്ടു. എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഹിന്ദു ആയിരുന്നു ഞാനും അദ്ദേഹവും കൂടി അകത്തു പ്രവേശിച്ചു. തൊഴുതു തിരിച്ചുവന്നു. നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ഒട്ടേറെ ചരിത്രം ഉറങ്ങുന്ന അ ക്ഷേത്രം കാണാന്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഒരു കള്ളനെപ്പോലെ പ്രവേശിക്കേണ്ടി വന്നു .
പ്രതിഭസമ്പന്നനും ഒരു ഹിന്ദു വിശ്വാസിയും ആയ യേശുദാസിനെ പോലും കയറ്റാത്ത ഈ ക്ഷത്രങ്ങളില്‍ ദൈവം വസിക്കുന്നുണ്ടോ, ആര്‍ക്കറിയാം.
ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രകൃതിയും ആയി ലയത്തിലും താളത്തിലും പോകുന്ന ഹിന്ദു മതം. ജീവജാലങ്ങളെ ദൈവവും ദൈവത്തിന്റെ ഭാഗവും ആയി കാണുന്ന മതം കൂടി ആണ്. ഇത് ഒരു മതത്തെക്കാള്‍ ഒരു ജീവിത ക്രമമാണ്. മനുഷ്യനു ഇത്രയേറെ സ്വാതന്ത്ര്യം നല്‍കുന്ന മതം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. അതിലെ വര്‍ണ്ണ ആശ്രമ സംസ്‌ക്കാരം ഒഴിച്ചാല്‍ അ മതം ആമൂല്യമായ ഒരു തത്വസംഹിത തന്നെയാണ് എന്നാണ് എന്റെ വിശ്വാസം .
മഹാഭാരതം വായിച്ചപ്പോള്‍ തോന്നിയതു മനുഷ്യനെ ധര്‍മ അധര്‍മങ്ങള്‍ ചുണ്ടികാണിക്കുന്നു ഇഷ്ടമുള്ളത് തിരെഞ്ഞെടുക്കാന്‍ അവനു സ്വാതന്ത്ര്യവും നല്‌കുന്നതായിട്ടാണ്. പ്രകൃതിയെയും ജീവജാലങ്ങളെയും ദൈവമായി പൂജിക്കുന്നവര്‍ മനുഷ്യനെ ക്ഷേത്രത്തില്‍ കയറ്റതിരിക്കുമ്പോള്‍ അവിടെ എങ്ങനെയാണ് ദൈവം വസിക്കുന്നത് .
എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ വര്‍ണ വെറിയന്‍ ഭരണം നിലനിന്നിരുന്ന കാലത്ത് ഒരു പള്ളിയുടെ പുറത്തു നിന്ന രണ്ടു കറുത്ത മനുഷ്യരോട് അതിലെ വന്ന വഴിപോക്കന്‍ ചോദിച്ചു നിങ്ങള്‍ എന്താണ് ഈ പള്ളിയുടെ പുറത്തു നില്‍ക്കുന്നത്. അവര്‍ പറഞ്ഞു `ഞങ്ങള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.' അപ്പോള്‍ അദ്ദേഹം പറഞ്ഞു. `നിങ്ങളെ അവിടെനിന്നും പുറത്താക്കിയപ്പോള്‍ അവര്‍ എന്നെയും പുറത്താക്കി. എന്നുപറഞ്ഞു ആ വഴിപോക്കന്‍ അവിടെ നിന്നും അപ്രത്യക്ഷന്‍ ആയി അതു സാക്ഷാല്‍ ദൈവം ആയിരുന്നു.
മഹാനായ വിവേകാനന്ദസ്വാമികളുടെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ അദ്ദേഹം ഉദ്ധരിച്ച ഗീതാവാകൃത്തില്‍ പറയ്‌ന്നത് ആരും അകെട്ടെ ഏതു വഴിയില്‍ കൂടിയും ആകട്ടെ എന്നിലേക്ക് വരാന്‍ ശ്രമിക്കുന്നവനില്‍ ഞാന്‍ എത്തിയിരിക്കും. എല്ലാ വഴികളും എന്നിലാണ് അവസാനിക്കുന്നത് the wonderful dotcrine preached in the Gita: 'Whosoever comes to Me, through whatsoever form, I reach him; all men are struggling through paths which in the end lead to me.' ഇവിടെ എവിടെയാണ് മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ മാറ്റിനിര്‍ത്താന്‍ പറഞ്ഞിരിക്കുന്നത്.
മനുഷ്യനെ അകറ്റി നിര്‍ത്തുന്ന എവിടെ ആണെങ്കിലും അവിടെ നിന്നും ദൈവും അകന്നു നില്‍ക്കും എന്നു വിശ്വസിക്കാനെ കഴിയുന്നുള്ളൂ.
ടോം ജോസ് തടിയംപാട് ലിവേര്‍പൂള്‍ U K

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

ല്ലെ നടക്കുന്നത്