Image

300 തീര്‍ത്ഥാടകരുമായി ആദ്യ ഹജ്ജ്‌ സംഘം പുറപ്പെട്ടു

Published on 29 September, 2011
300 തീര്‍ത്ഥാടകരുമായി ആദ്യ ഹജ്ജ്‌ സംഘം പുറപ്പെട്ടു
മലപ്പുറം: ആദ്യ ഹജ്ജ്‌ സംഘം മദീനയിലേക്ക്‌ ഇന്ന്‌ പുറപ്പെട്ടു. 300 തീര്‍ത്ഥാടകരാണ്‌ ആദ്യഘട്ടയാത്രയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ പുറപ്പെട്ടത്‌. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ വിമാനം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

തീര്‍ഥാടകര്‍ക്ക്‌ വിശ്രമിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി 350 കസേരകള്‍ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്‌.

ഒക്ടോബര്‍ 15 വരെ 29 സര്‍വീസാണ്‌ സൗദി എയര്‍ലൈന്‍സ്‌ കരിപ്പൂരില്‍ നിന്ന്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. കേരളത്തിനു പുറമേ മാഹി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും കരിപ്പൂരാണ്‌ എംബാര്‍ക്കേഷന്‍ പോയന്റായി നിശ്ചയിച്ചിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക