പ്രശസ്‌ത ഹിന്ദി നടന്‍ ഷാരൂഖ് കുട്ടിയെ ദത്തെടുക്കുന്നതായി റിപ്പോര്‍ട്ട്. വാടക
ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ദത്തെടുക്കുകയാണെന്ന് മിഡ് ഡേ ദിനപത്രം
റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല്‌പത്തിയേഴാം വയസില്‍ വീണ്ടും അച്ഛനാകുന്നു.
ഏതെങ്കിലും സിനിമയിലല്ല ഷാരൂഖിന്റെ ഈ പ്രായത്തില്‍ അച്ഛനാകുന്നത്, സ്വന്തം
ജീവിതത്തില്‍ തന്നെയാണ്. ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ
ദത്തെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട്
ചെയ്യുന്നത്.
ഷാരൂഖ് ഖാനും ഭാര്യ ഗൗരിക്കും ആര്യന്‍ (15), സുഹാന (13)
എന്നീ രണ്ടു മക്കളുണ്ട്. മൂന്നാമതൊരു കുഞ്ഞിനെ വേണമെന്ന ഗൗരിയുടെ ആഗ്രഹമാണ് ഈ
ആശയത്തിന് പിന്നില്‍.
ജൂലായ് ആദ്യ ആഴ്‌ചയോടെ കുഞ്ഞ് ഷാരൂഖിന്റെ വീട്ടിലെ
അംഗമാകുമെന്ന് മറ്റൊരു പത്രമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്‌തു. ഷാരൂഖിന്റെ
മുംബയിലെ വസതിയായ `മന്നത്' കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്നും
റിപ്പോര്‍ട്ടുകളില്‍ പറയുന്നു.