Image

നരഭോജികള്‍ (കവിത)- കാരൂര്‍ സോമന്‍ ചാരുംമൂട്

കാരൂര്‍ സോമന്‍ ചാരുംമൂട് Published on 25 June, 2013
നരഭോജികള്‍ (കവിത)- കാരൂര്‍ സോമന്‍ ചാരുംമൂട്
ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളെ ഭക്ഷിക്കാനാവും?
റെസ്റ്റോറന്റിലെ
മെനുക്കാര്‍ഡില്‍
ഹ്യൂമന്‍ 65
ബാള്‍ട്, 18 പോയിന്റില്‍, തഹോമയില്‍ വിടര്‍ന്നു നിന്നു
വിലയില്‍ 12 ശതമാനം വാറ്റ്

ഒരാള്‍ക്ക് മറ്റൊരാളെ ഭക്ഷിക്കണമെങ്കില്‍
ചില നിബന്ധനകളുണ്ട്(നിര്‍ബന്ധം)
അയാള്‍ ശുപാര്‍ശക്കാരനാവണം,
റോഡു നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം ഉണ്ടെന്നു
പി.ഡബ്ല്യൂ.ഡി. സെക്രട്ടറിയെ ബോധ്യപ്പെടുത്താനാവണം
പഞ്ചവടിപ്പാലം നിര്‍മ്മിക്കാനാവണം,
പെന്‍സ്റ്റോക്ക് പൈപ്പില്‍ കൃത്രിമം കാണിക്കാനാകണം
സോഷ്യലിസം പ്രസംഗിക്കാനാകണം,
കുറഞ്ഞത് ഫോര്‍ ദി പീപ്പിള്‍ സിനിമയെ
അനുകരിക്കാന്‍ കഴിയുന്ന മിമിക്രിക്കാരനെങ്കിലുമാവണം

ഇനി നിങ്ങള്‍ക്ക് ഒരാളെ ഭക്ഷിക്കാനാവും ഒപ്പം
അസ്ഥികൂടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍
വിക്രമാദിത്യനെ ലഭിക്കും
ചോദ്യങ്ങള്‍ ചോദിക്കാന്‍ വേതാളം ഫ്രീ
ഇപ്പോള്‍ നിങ്ങള്‍ തികച്ചും നരഭോജിയായിരിക്കുന്നു.

കാരൂര്‍ സോമന്‍
ചാരുംമൂട് .പി.ഒ.
കായംകുളം-690 505
Email: karursoman@gmail.com
Website: karursoman.com

നരഭോജികള്‍ (കവിത)- കാരൂര്‍ സോമന്‍ ചാരുംമൂട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക