Image

താലിബാനുമായി ചര്‍ച്ച നടത്താന്‍ തയാറെന്ന്‌ പാക്‌ പ്രധാനമന്ത്രി

Published on 03 October, 2011
താലിബാനുമായി ചര്‍ച്ച നടത്താന്‍ തയാറെന്ന്‌ പാക്‌ പ്രധാനമന്ത്രി
ലാഹോര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ താലിബാനുമായി ചര്‍ച്ചക്ക്‌ തന്‍െറ സര്‍ക്കാര്‍ തയാറാണെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസുഫ്‌ റസാ ഗീലാനി പ്രസ്‌താവിച്ചു. ആയുധം താഴെ വെച്ചെങ്കില്‍ മാത്രമേ അവരുമായി ചര്‍ച്ചക്ക്‌ തയാറാവുകയുള്ളു എന്നായിരുന്നു ഗീലാനിയുടെ നിലപാട്‌. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഗോത്ര മേഖലകളില്‍ പട്ടാള ഇടപെടല്‍ തുടരുമെന്ന്‌ ഗീലാനി മുന്നറിയിപ്പ്‌ നല്‍കി.

ഗോത്ര സംസ്‌കാരത്തിന്‌ എതിരാണെങ്കിലും ചര്‍ച്ചക്ക്‌ മുമ്പ്‌ ആയുധം ഉപേക്ഷിക്കണമെന്ന്‌ തങ്ങള്‍ താലിബാനോട്‌ ആവശ്യപ്പെട്ടിട്ടില്ല. ചര്‍ച്ചയില്‍ സുതാര്യതയും പൊതുജന സാന്നിധ്യവും ഉറപ്പാക്കാന്‍ ഒരു പാര്‍ലമെന്ററി സമിതിയുടെ മേല്‍നോട്ടത്തിലാണ്‌ ചര്‍ച്ച നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലാഹോറിലെ സ്വവസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഗീലാനി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക