Image

ശോഭാ ജോണ്‍ മാധ്യമങ്ങളോട്‌ സംസാരിച്ചത്‌ വിവാദമാകുന്നു; സി.ഐയ്‌ക്കെതിരേ നടപടി വന്നേക്കും

Published on 05 October, 2011
ശോഭാ ജോണ്‍  മാധ്യമങ്ങളോട്‌ സംസാരിച്ചത്‌ വിവാദമാകുന്നു; സി.ഐയ്‌ക്കെതിരേ നടപടി വന്നേക്കും
കൊച്ചി: വരാപ്പുഴ പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി ശോഭാ ജോണ്‍ മാധ്യമങ്ങളോട്‌ സംസാരിച്ചത്‌ വിവാദമാകുന്നു. ഇതിന്റെ പേരില്‍ കേസിന്റെ ചുമതല വഹിച്ചിരുന്ന പറവൂര്‍ സി.ഐക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ്‌ സൂചന. ബാംഗ്ലൂരില്‍ വെച്ച്‌ പിടിയിലായ ശോഭാ ജോണിനെ ഇന്ന്‌ കൊച്ചിലെത്തിച്ചപ്പോഴാണ്‌ അവര്‍ മാധ്യമങ്ങളോട്‌ സംസാരിച്ചത്‌. തന്നെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നില്ലെന്നും താന്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നുവെന്നും, പൊലീസ്‌ മറച്ചുവെച്ചാലും കേസില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പേരുകള്‍ താന്‍ വെളിപ്പെടുത്തുമെന്നും ശോഭ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു.

വാര്‍ത്ത പുറത്തുവന്ന്‌ മണിക്കൂറുകള്‍ക്കകം സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്‌.പി. ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക