Image

പിള്ളയുടെ ഫോണ്‍വിളി: പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Published on 06 October, 2011
പിള്ളയുടെ ഫോണ്‍വിളി: പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖിന് നിവേദനം നല്‍കി.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എട്ടംഗ പ്രതിപക്ഷ സംഘം കാലത്ത് പതിനൊന്നരയോടെ മണിയോടെ രാജ്ഭവനിലെത്തി നിവേദനം നല്‍കിയത്. എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.എന്‍.ചന്ദ്രന്‍, വി.പി.രാമകൃഷ്ണപിള്ള, മാത്യു ടി.തോമസ്, സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരായിരുന്നു പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളി സംബന്ധിച്ച പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും നിയമസഭയെ പരിഹസിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ ചെയ്തുകൂട്ടുന്നതെന്ന് നിവേദനം നല്‍കിയശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതേസമയം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. അതുകൊണ്ടാണ് ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്-വി.എസ്. പറഞ്ഞു. ആവശ്യമെങ്കില്‍ ഈ പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കുമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി വി.എസ്. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക