Image

പീഢനത്തില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പേരുകള്‍ ശോഭാ ജോണ്‍ വെളിപ്പെടുത്തിയെന്ന്‌

Published on 07 October, 2011
പീഢനത്തില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പേരുകള്‍ ശോഭാ ജോണ്‍ വെളിപ്പെടുത്തിയെന്ന്‌
പറവൂര്‍: വരാപ്പുഴ പീഡനകേസില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ പേരുകള്‍ ശോഭാ ജോണ്‍ പോലീസിന്‌ മുന്നില്‍ വെളിപ്പെടുത്തിയതായി സൂചന. കഴിഞ്ഞ ദിവസം ബാംഗളൂരില്‍ പിടിയിലായ ശോഭ ജോണ്‍, കൂട്ടാളികളായ ബച്ചു റഹ്‌മാന്‍, അനില്‍കുമാര്‍ (കേപ്പ്‌ അനി) എന്നിവരെ റൂറല്‍ എസ്‌പി ഹര്‍ഷിത അത്തല്ലൂരിയും ക്രൈംബ്രാഞ്ച്‌ എസ്‌പി ഉണ്ണിരാജയും മണിക്കൂറോളം ചോദ്യം ചെയ്‌തു.

ശോഭയും സംഘവും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനു കൈമാറിയ നിരവധി പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയതായി അറിയുന്നു. പീഡനകേസില്‍ ശോഭയ്‌ക്കു വ്യക്തമായ പങ്കുണെ്‌ടന്നു പോലീസ്‌ പറഞ്ഞു. ശോഭ ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ ഫോണുകള്‍ പോലീസിനു കിട്ടിയിട്ടുണ്‌ട്‌. ഈ ഫോണില്‍ നിന്നു വിളിച്ചതും ഇതിലേക്ക്‌ വന്നിട്ടുള്ളതുമായ കോളുകളുടെ നമ്പറുകളും പോലീസ്‌ ശേഖരിച്ച്‌ അന്വേഷണം നടത്തിവരികയാണ്‌. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക