Image

ശ്രീനാരായണ ഗുരു സമാധി പൂജയും വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും 29-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 October, 2011
ശ്രീനാരായണ ഗുരു സമാധി പൂജയും വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും 29-ന്‌
അരിസോണ (നോര്‍ത്ത്‌ അമേരിക്ക): കേരളത്തില്‍ ജീവിച്ചിരുന്ന സാമൂഹിക പരിവര്‍ത്തകനും നവോത്ഥാന നായകനും ആയിരുന്നു ശ്രീനാരായണ ഗുരു. കാലവും ലോകവും നിസ്സംശയം വിധിയെഴുതിയ പുണ്യമനുഷ്യനായിരുന്ന ശ്രീ നാരായണ ഗുരു `ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌' എന്ന്‌ ലോകത്തിന്‌ സന്ദേശം നല്‍കിയ ഈ മഹാപുരുഷന്‍ മലയാള വര്‍ഷം 1104 കന്നി അഞ്ചിന്‌ ശിവഗിരിയില്‍ വെച്ച്‌ സമാധിയടഞ്ഞു...ആ സമയം ചുറ്റുമുണ്ടായിരുന്ന ശിഷ്യന്മാര്‍ ഗുരുദേവന്‍ തന്നെ രചിച്ച ദൈവദശകം ആലപിക്കുവാന്‍ തുടങ്ങി. `ദൈവമേ കാത്തുകൊള്‍കങ്ങ്‌ കൈവിടാതിന്നു ഞങ്ങളെ....പ്രകൃതിപോലും അപ്പോള്‍ ധ്യാനത്തിലെന്നപോലെ തോന്നി....ആഴമേറും നിന്‍ മഹസ്സാ മാഴിയില്‍ ഞങ്ങളാകവെ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം...' എന്ന അവസാന വരികള്‍ ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ ഗുരുദേവന്റെ കണ്ണുകള്‍ സാവധാനം അടഞ്ഞു. അദ്ദേഹം സമാധിയായി.

ശ്രീനാരായണ ഗുരുവേദവന്റെ 84-മത്‌ സമാധി കഴിഞ്ഞ സെപ്‌റ്റംബര്‍ 20-ന്‌ ആയിരുന്നു. 2011 ഒക്‌ടോബര്‍ 29-ന്‌ ശിവഗിരി ഗുരുധര്‍മ്മ പ്രചാരണ സഭ അരിസോണ (നോര്‍ത്ത്‌ അമേരിക്ക) സമാധി സ്‌പെഷല്‍ പൂജ, ഭജന, വെബ്‌സൈറ്റ്‌ (www.GDPS.org) ഉദ്‌ഘാടനം. പ്രഭാഷണം തുടങ്ങിയവ നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.GDPS@yahoo..com, 480 452 7326, 480 274 3761 ബന്ധപ്പെടുക. ശ്രീനി പൊന്നച്ചന്‍ (അരിസോണ), ഹരി പീതാംബരന്‍ എന്നിവര്‍ അറിയിച്ചതാണിത്‌.
ശ്രീനാരായണ ഗുരു സമാധി പൂജയും വെബ്‌സൈറ്റ്‌ ഉദ്‌ഘാടനവും 29-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക