Image

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 08 October, 2011
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണം
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന്‌ ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ പ്രൗഡഗംഭീരവും സ്‌നേഹോഷ്‌മളവുമായ വരവേല്‍പ്പ്‌ നല്‍കി.

വിസിറ്റേഴ്‌സ്‌ ലോഞ്ചില്‍ എത്തിയ അഭിവന്ദ്യ പിതാവിനെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ബൊക്കെ നല്‍കി സ്വീകരിച്ചു. വികാരി ജനറാള്‍ റവ. ഫാ. ആന്റണി തുണ്ടത്തില്‍, ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ വികാരി ഫാ. സജി പിണര്‍കയില്‍, ഫാ. ആന്റോ മാമ്പള്ളില്‍ തുടങ്ങിയ വൈദീകരും, സീറോ മലബാര്‍ കത്തീഡ്രല്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ചര്‍ച്ച്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ തുടങ്ങിയ ഇടവകകളിലെ ട്രസ്റ്റിമാര്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ നേതാക്കള്‍, നിരവധി വിശ്വാസികള്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

അഭിവന്ദ്യ പിതാവ്‌ തനിക്കു നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറയുകയും, വന്നിരുന്ന എല്ലാവരുമായി കുശലാന്വേഷണം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ രൂപതാ ആസ്ഥാനത്തേക്ക്‌ യാത്രയായി.

ഉച്ചകഴിഞ്ഞ്‌ 3.40-ന്‌ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുമെന്ന്‌ അറിയിച്ചിരുന്ന പിതാവ്‌, ഫ്‌ളൈറ്റും സമയവും മാറി , അവസാന നിമിഷം 2.10-ന്‌ എത്തിച്ചേരുമെന്നുള്ള അറിയിപ്പുമൂലം പല പ്രമുഖ വ്യക്തികള്‍ക്കും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുവാന്‍ സാധിക്കാതെവന്നു.
മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക