Image

കടബാധ്യത കുറയ്ക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ദ്വീപ് ലേലം ചെയ്യുന്നു.

പി.പി.ചെറിയാന്‍ Published on 08 October, 2011
കടബാധ്യത കുറയ്ക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ദ്വീപ് ലേലം ചെയ്യുന്നു.
ഡാളസ് : അമേരിക്കയിലെ തകര്‍ന്നടിഞ്ഞ സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു ദ്വീപ് ലേലം ചെയ്യുവാന്‍ ഒരുങ്ങുന്നു. ഏകദേശം മൂന്നു മൈല്‍ നീളത്തില്‍ കിടക്കുന്ന പ്ലം ദ്വീപാണ് 50 മുതല്‍ 80 മില്യന്‍ ഡോളര്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലേലം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

അനിമല്‍ റിസര്‍ച് സെന്ററായി വളരെക്കാലം ഉപയോഗിച്ചിരുന്ന ഈ ദ്വീപില്‍ അമേരിക്കയിലെ ഭക്ഷ്യവിതരണം എങ്ങനെ അണുവിമുക്തമാക്കാം എന്ന വിഷയത്തെ കുറിച്ചുള്ള ഗവേഷണങ്ങളും നടത്തിയിരുന്നു.

ഉപയോഗ ശൂന്യമായ ഗവണ്‍മെന്റ് സ്ഥാവര ജംഗമ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതി ലൂടെ 22 ബില്യണ്‍ ഡോളര്‍ സമാഹരിക്കാം എന്നാണ് ഒബാമ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

പെന്റഗണ്‍, പോസ്റ്റല്‍ സര്‍വീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ വിറ്റ് റവന്യൂ വര്‍ധിപ്പിക്കുവാന്‍ ഈയിടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചി രുന്നു.

കണ്‍ഗ്രഷനല്‍ ബഡ്ജറ്റ് ഓഫിസ് വെളിപ്പെടുത്തിയ കണക്കനുസരിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മിലിട്ടറി ഇത്തരം വില്‍പ്പനയിലൂടെ 1.5 ബില്യണ്‍ ഡോളറും പോസ്റ്റല്‍ സര്‍വീസ് 180 മില്യണ്‍ ഡോളറും സമാഹരിച്ചതായി ചൂണ്ടിക്കാണിക്കുന്നു.

ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ ജൂലിയസ് ജെനോവ്‌സ്‌കി ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഈ നീക്കത്തെ ശക്തമായി അനുകൂലിക്കുകയും ദേശീയതലത്തില്‍ ഇതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്യുമെന്ന് പ്രസ്താ വനയില്‍ പറഞ്ഞു.

ഒബാമ ഭരണകൂടത്തിനു ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഏകദേശം 12, 000 വസ്തുവില്‍പ്പനയ്ക്കായിട്ടുണ്ടെന്നും ഈ ആകെ ഉപയോഗ ശൂന്യമായ വസ്തുവില്‍ ഒരു ശതമാനം മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കടബാധ്യത കുറയ്ക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ദ്വീപ് ലേലം ചെയ്യുന്നു.
കടബാധ്യത കുറയ്ക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ദ്വീപ് ലേലം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക