Image

മനുഷ്യനാകൂ മനുഷ്യാ (കവിത) - അജയരാജ്, അബുദാബി

അജയരാജ്, അബുദാബി Published on 29 August, 2013
മനുഷ്യനാകൂ മനുഷ്യാ (കവിത) - അജയരാജ്, അബുദാബി

കോഴിയെ കൊല്ലരുത്,
ആടിനെ വെട്ടരുത്,
മാടിനെ അറക്കരുത്,
മനുഷ്യനാകൂ മനുഷ്യാ..
 
മാംസം കഴിക്കരുത്,
മദ്യം രുചിക്കരുത്,
ബോധം മറയരുത്,
ബോധിയെ മറക്കരുത്.
 
മണ്ണിനെ ചവിട്ടരുത്,
വായുവേ തുപ്പരുത്,
വെള്ളം കലക്കരുത്,
മനുഷ്യനാകൂ മനുഷ്യാ
 
അമ്മയെ തല്ലരുത്,
അമ്മിഞ്ഞ മറക്കരുത്,
അമ്മിണിപ്പെങ്ങളുടെ
മാനത്തെ തകര്ക്കുരുത്.
 
ജീവിയെ കൊന്നിട്ട്,
ശവദേഹം തിന്നിട്ട്,
മൃഗമായി മര്‍ത്യന്‍റെ 
ദേഹത്തിലിരിപ്പോനെ,
 
കൊല്ലുവാന്‍ തുനിയുമ്പോള്‍,
ക്രൂരനായ് മാറുമ്പോള്‍,
ക്രൂരത വളരുന്നു,
നാഡികള്‍ തളരുന്നു.
 
അന്ധനായ് മാറുന്നു,
വേദന മറയുന്നു,
സ്നേഹം കരിയുന്നു,
മൃഗമായി മാറുന്നു..
 
ചിന്തകള്‍ പോകുന്നു,
ചെന്തീയായാളുന്നൂ,
കൊന്നു മലര്‍ത്തുവാന്‍
ഉറഞ്ഞങ്ങു തുള്ളുന്നു..
 
എന്തിനു മര്‍ത്യനേ നീ,
കീഴോട്ടു പോകുന്നു,
മേലോട്ടുയര്‍ന്നു നീ,
ദൈവമായ് മാറാതെ..
 
ദൈവത്തെ മാറ്റി നീ,
അന്യനായ് മാറ്റി നീ,
വന്യത കാട്ടി നീ,
നീചനായ്ത്തീരുന്നു.
 
നിര്‍ത്തൂ   നീ ഹേ മനുഷ്യാ,
കൊല്ലുന്ന സന്തോഷം
സ്നേഹത്തിന്‍ പൂ വിടര്‍ത്തും  
ഭൂമിയെ സ്നേഹിക്കൂ.
 
നിന്നെ നീ സ്നേഹിക്കൂ,
മര്‍ത്യനായ് സ്നേഹിക്കൂ,
മംഗളകാരിയാം
ദൈവമായ് സ്നേഹിക്കൂ..
 
മൃഗമായി മാറരുത്,
മൃഗീയത കാട്ടരുത്,
മാനുഷ്യ സ്നേഹത്തിന്‍
ദീപമായ് മാറുക നീ...
 
ദീപമായ്ത്തീര്‍ന്നാലോ
ദൈവമായ്ത്തീരും നീ,
ദൈവത്തിന്‍ ദീപമായ്,
മാറുന്ന വെളിച്ചമായ്..
 
ശാന്തിയായ് സ്നേഹിക്കൂ,
ശിവമായി മാറൂ നീ,
ശവത്തെ തിന്നാതെ,
ശണ്‍ഠ കൊരുത്താതെ. 
 
അജപാലകന്‍ പശു-
പാലകന്‍ ദൈവങ്ങള്‍,
പകര്‍ന്നു   തന്ന സത്യം
ചവുട്ടി മെതിക്കരുത്.
 
സ്നേഹമായ് മാറി നീ,
ശാന്തിയായ് മാറി നീ,
മാറ്റി നിര്‍ത്താ  തെ നീ,
ദൈവത്തിലാകൂ നീ..
 
 

മനുഷ്യനാകൂ മനുഷ്യാ (കവിത) - അജയരാജ്, അബുദാബി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക