Image

പ്രവാസത്തിന്റെ രാസഘടികാരങ്ങള്‍ പ്രകാശനം ചെയ്‌തു

ബിനോയി സെബാസ്റ്റ്യന്‍ Published on 14 October, 2011
പ്രവാസത്തിന്റെ രാസഘടികാരങ്ങള്‍ പ്രകാശനം ചെയ്‌തു
ഹ്യൂസ്റ്റന്‍: പ്രശസ്‌ത നോലിസ്റ്റും എഴുത്തുകാരനുമായ മാത്യു നെല്ലിക്കുന്നിന്റെ നോവലുകളെ ആസ്‌പദമാക്കി നിരൂപണാത്‌മകമായി സി.വി.വിജയകുമാര്‍ രചിച്ച പ്രവാസത്തിന്റെ രാസഘടികാരങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശനം അമ്പാടി സുരേന്ദ്രനു നല്‍കിക്കൊണ്ട്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ.പിള്ള നിര്‍വ്വഹിച്ചു.

കഥ, നോവല്‍, ലേഖനം, ഹാസ്യം. എന്നീ സാഹിത്യശാഖകളിലായി ഇരുപതോളം കൃതികള്‍ മലയാളസൗഹൃദലോകത്തിനായി സമര്‍പ്പിച്ചിട്ടുള്ള മാത്യു നെല്ലിക്കുന്ന്‌ അമേരിക്കന്‍ മലയാളികളുടെ സാഹിത്യാഭിരുചിയെ വളര്‍ത്തുന്നതായി ഹ്യൂസ്റ്റന്‍ റൈറ്റേഴ്‌സ്‌ ഫോറം, ജ്യാല ആര്‍ട്‌സ്‌ തുടങ്ങിയ സംഘടനകള്‍ക്കു തുടക്കം കുറിച്ചു. രജനി മാസിക പത്രാധിപസമിതിയംഗം, കേരളനാദം എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍, കേരള വീക്ഷണണ എഡിറ്റര്‍, മലയാളി പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദേഹം ഇപ്പോള്‍ ഭാഷാകേരളം സാഹിത്യമാസികയുടെ മുഖ്യപത്രാധിപരാണ്‌.

നാലുദാശാബ്‌ദത്തോളമായി പ്രവാസജീവിതം നയിക്കുന്ന നെല്ലിക്കുന്നിന്റെ രചനകളുടെ അന്തര്‍ധാര ജനിച്ചനാടിനോടും അതിലെ നിഷ്‌ക്കളങ്കമായ ഗ്രാമീണതയോടുമുള്ള നിറഞ്ഞ സ്‌നേഹമാണ്‌. പ്രഥമ കൊടുപ്പുന്ന പുരസ്‌ക്കാരം, ഭാഷാഭുഷണം പ്രവാസി പുരസ്‌ക്കാരം, മഹാകവി ജി.സ്‌മാരക അവാര്‍ഡ്‌, അക്ഷയ പുരസ്‌ക്കാരം, ഫൊക്കാന അവാര്‍ഡ്‌, സാഹിത്യവേദി അവാര്‍ഡ്‌ തുടങ്ങിയ അംഗീകാരങ്ങള്‍ ല?ിച്ചിട്ടുണ്ട്‌. തൊടുപുഴ അക്ഷര ബുക്‌സാണ്‌ പ്രവാസത്തിന്റെ രാസഘടികാരങ്ങള്‍ വിതരണം ചെയ്യുന്നത്‌.
പ്രവാസത്തിന്റെ രാസഘടികാരങ്ങള്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക