Image

ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2011
ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌
ലാസ്‌വേഗസ്‌: ലാസ്‌വേഗസിലെ മലയാളി കൂട്ടായ്‌മയായ ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ ഒരിക്കല്‍ കൂടി, കൂട്ടായ്‌മകളുടെ ലക്ഷ്യവും, പ്രവര്‍ത്തനവും എന്താകണം എന്ന്‌ `ക്ലോത്ത്‌ ഡൊണേഷന്‍' എന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ക്കൂടി തെളിയിച്ചു.

ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ കുടുംബാംഗങ്ങളില്‍ നിന്ന്‌ മാത്രം ശേഖരിച്ച പുതിയതും, പഴയതും ഉപയോഗപ്രദവുമായ തുണിത്തരങ്ങള്‍ ഗാന്ധിജയന്തി ദിനത്തില്‍ ലാസ്‌വേഗസിലെ പ്രമുഖ ചാരിറ്റി ഓര്‍ഗനൈസേഷനായ `ഗുഡ്‌വില്‍ ചാരിറ്റി സര്‍വീസിന്‌' സംഭാവന ചെയ്‌തു. തുണിത്തരങ്ങള്‍ അടങ്ങിയ പാക്കേജുകള്‍ കളക്‌ഷന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ കാള്‍ ഡേവിസ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്റെ പ്രമുഖ പ്രവര്‍ത്തകരില്‍ നിന്ന്‌ ഏറ്റുവാങ്ങി. ലാസ്‌വേഗസിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്‌മ അവരുടെ അസോസിയേഷന്റെ പേരില്‍ ആദ്യമായാണ്‌ ഇത്തരം മാനുഷിക നന്മ നിറഞ്ഞ ഒരു പ്രവര്‍ത്തിയുമായി ഗുഡ്‌വില്‍ ചാരിറ്റിയെ സമീപിച്ചത്‌, ഇത്‌ തന്റെ ആദ്യാനുഭവം ആണെന്നും അദ്ദേഹം പറഞ്ഞു. അതിന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ലാസ്‌വേഗസിനെ അനുമോദിക്കുന്നതായും കാള്‍ ഡേവിസ്‌ പറഞ്ഞു.

ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളായുടെ സെക്രട്ടറിയും ഫോമയുടേയും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കേരളാ ചാപ്‌റ്ററിന്റേയും നാഷണല്‍ കമ്മിറ്റി മെമ്പര്‍കൂടിയായ വില്ലി ജോണ്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ഗിരീഷ്‌ രാമന്‍, ട്രഷറര്‍ ബാബു തങ്കപ്പന്‍, കള്‍ച്ചറല്‍ സെക്രട്ടറി ജിസ്സി തോമസ്‌, അഡൈ്വസറി കമ്മിറ്റി മെമ്പര്‍ സോമനാഥന്‍ പിള്ള, മുന്‍ പ്രസിഡന്റും ചാരിറ്റി കണ്‍വീനറുമായ ബിജു തോമസ്‌ തുടങ്ങിയിവര്‍ ക്ലോത്ത്‌ ഡൊണേഷന്‍ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.

ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ നാലുമാസം മുമ്പ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്‌ വന്‍ വിജയമായിരുന്നു. മലയാളി കൂട്ടായ്‌മകള്‍ ക്രിസ്‌മസ്‌- ഓണാഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ മറ്റ്‌ മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുമ്പോഴാണ്‌ കൂട്ടായ്‌മകളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതെന്ന്‌ വില്ലി ജോണ്‍ ജേക്കബ്‌ എടുത്തുപറഞ്ഞു.
ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക