Image

ഗീതാമണ്‌ഡലം ബാങ്ക്വറ്റ്‌ ഡിസംബര്‍ മൂന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 October, 2011
ഗീതാമണ്‌ഡലം ബാങ്ക്വറ്റ്‌ ഡിസംബര്‍ മൂന്നിന്‌
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന `വിഭവസന്ധ്യ 2011' എന്ന പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പും, ആദ്യ ടിക്കറ്റും പി.എസ്‌. നായര്‍ക്ക്‌ നല്‍കിക്കൊണ്ട്‌ പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ള ശുഭാരംഭം കുറിച്ചു.

ഗീതാമണ്‌ഡലം കെട്ടിട നിര്‍മ്മാണത്തിന്റെ ധനശേഖരാണാര്‍ത്‌ഥം നടത്തുന്ന ബാങ്ക്വറ്റില്‍ ഡിന്നറിനോടൊപ്പം വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റേജ്‌ പ്രോഗ്രാമും ഉണ്ടായിരിക്കും.

ഡിസംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വെച്ച്‌ നടത്തുന്ന വിഭവസന്ധ്യയിലേക്ക്‌ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. ചടങ്ങില്‍ സെക്രട്ടറി ശിവന്‍ മുഹമ്മ, ട്രഷറര്‍ അരവിന്ദ്‌ പിള്ള, വൈസ്‌ പ്രസിഡന്റ്‌ ഡോ. സുനിതാ നായര്‍, ജോയിന്റ്‌ സെക്രട്ടറി ശിവപ്രസാദ്‌ പിള്ള, ജോയിന്റ്‌ ട്രഷറര്‍ തങ്കമ്മ അപ്പുക്കുട്ടന്‍, ജി.കെ. പിള്ള, സുരേഷ്‌ ബാലചന്ദ്രന്‍, അപ്പുക്കുട്ടന്‍ നായര്‍, സുകുമാരി നായര്‍, ഷീല പിള്ള, ലക്ഷ്‌മി നായര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനില്‍ കുമാര്‍ പിള്ള (847 471 5379), ശിവന്‍ മുഹമ്മ (630 363 0436), അരവിന്ദ്‌ പിള്ള (847 769 0519), സതീശന്‍ നായര്‍ (847 708 3279). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
ഗീതാമണ്‌ഡലം ബാങ്ക്വറ്റ്‌ ഡിസംബര്‍ മൂന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക