ഒറ്റയ്‌ക്ക് ദ്വീപില്‍ അകപ്പെട്ടാല്‍ രജനി കൂട്ടുവേണമെന്ന് മല്ലിക
Published on 18 October, 2013
താന്‍ ഒറ്റയ്‌ക്ക് ഒരു ദ്വീപില്‍ അകപ്പെട്ടാല്‍ രജനീകാന്ത് കൂട്ടുവേണമെന്ന്
ബോളിവുഡ് താരം മല്ലികാ ഷെരാവത്ത് പറഞ്ഞതായി റിപ്പോര്‍ട്ട്. Bachelorette India -
Mere Khayalon Ki Mallika' എന്ന റിയാലിറ്റി ഷോയുടെ പ്രചരണാര്‍ത്ഥമുള്ള
പരിപാടിക്കിടെയാണ് മല്ലിക മനസിലെ രഹസ്യം വെളിപ്പെടുത്തിയത്.
രജനികാന്ത്
സൂപ്പര്‍ താരം മാത്രമല്ല എല്ലാവരെയും ആനന്ദിപ്പിക്കാന്‍ കഴിവുള്ളയാളു കൂടിയാണെന്നും
നടി പറയുന്നു. രജനികാന്തുമൊത്ത് ഒരു ദ്വീപില്‍ അകപ്പെട്ടു പോയാല്‍ എനിക്ക് ഒട്ടും
ബോറടിക്കില്ല. കാരണം രജനികാന്ത് തമാശകള്‍ പറഞ്ഞും ഒക്കെ എന്നെ നോണ്‍ സ്‌റ്റോപ്പായി
ആനന്ദിപ്പിച്ചു കൊണ്ടിരിക്കും എന്നതു തന്നെ. ഇനി എനിക്ക് എവിടെയെങ്കിലും
പോകണമെന്ന് ആഗ്രഹം തോന്നിയാലും രജനികാന്ത് അവിടേക്ക് കൊണ്ടുപോകും മല്ലിക പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല