Image

അമേരിക്കയുടെ പുനഃനിര്‍മ്മാണത്തിലൂടെ മലയാളികള്‍ക്കു വമ്പിച്ച സാധ്യതകള്‍

Published on 08 November, 2011
അമേരിക്കയുടെ പുനഃനിര്‍മ്മാണത്തിലൂടെ മലയാളികള്‍ക്കു വമ്പിച്ച സാധ്യതകള്‍


അമേരിക്കയിലെ മലയാളികള്‍ തങ്ങളുടെ വിഭവ ശക്തികൊണ്ട്, മുഖ്യധാരയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതിന് വന്‍പിച്ച സാധ്യതകള്‍ ഉള്ളവരാണെന്ന് മാനവവികാസ ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ
ഡോ.ഏ.കെ.ബി.പിള്ള. അതിന് ഏറ്റവും ഉചിതമായ സന്ദര്‍ഭമാണ് ഇപ്പോള്‍ ഉള്ളത്. അമേരിക്കയിലെ ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മലയാളികള്‍ മുന്നോട്ടു വരണം. ഡോ.ഏ.കെ.ബി.പിള്ള സംഘടിപ്പിച്ച് മോഡറേറ്റ് ചെയ്ത ഗ്രീനിങ്ങ് ഓഫ് അമേരിക്ക, ഇന്‍ഡ്യ ആന്റ് ദി വേള്‍ഡ് എന്ന സെമിനാറിലാണ് മേല്‍ പ്രസ്താവന ചെയ്ത് .ന്യൂയോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്റര്‍ഗല്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ്, എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ റിവര്‍ഡെയിലിലെ Ethical Culture Society യില്‍ നടന്ന പരിപാടിയില്‍ അമേരിക്കയിലെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളും പ്രതിനിധാനം ചെയ്തു.

ഭാരതീയര്‍ പൊതുവില്‍ മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ടാണ് കഴിയുന്നത്. അത് അപകടകരമാണ്. നൂനപക്ഷങ്ങള്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുകയും അമേരിക്കയുടെ പുനഃനിര്‍മ്മാണത്തില്‍ സ്വയം ഉന്നമനം നേടുകയും വേണം. ഭാരതീയരും, ലാറ്റിനോകാരും, ആഫ്രിക്കന്‍ അമേരിക്കരും തമ്മില്‍ സഹകരിച്ച് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഡോ.ഹിറാം പിന്റോ തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഈ സമുദായങ്ങള്‍ , മുഖ്യധാരയില്‍ നിന്നും, പരസ്പരമായും ഇപ്പോള്‍ അകന്നു നില്‍ക്കുന്നു. താഴെക്കിടക്കാരില്‍ നിന്നും മുകളിലോട്ട് ഉന്നം വയ്ക്കുന്ന ഒരു പുതിയ സാമ്പത്തിക സിദ്ധാന്തത്തിന്റെ ആവശ്യകത, ഡോ.ഏ.കെ.ബി. വിശദീകരിച്ചു.

തുടര്‍ന്നു പ്രസംഗിച്ച ഇംഗ്ലീഷ് കവയിത്രി ഡയന നോര്‍മ സോക്കോലിയ്, ശ്രീ. ഗോപിനാഥ കുറുപ്പ് (ഫോമ), ശ്രീ പോള്‍ കറുകപ്പള്ളി (ഫൊക്കാന), ശ്രീ.ജി.കെ.പിള്ള (പ്രസിഡന്റ്, ഫൊക്കാന), ശ്രീമതി ലീല മാരോട്ട് (വൈസ് പ്രസിഡന്റ്, ഫൊക്കാന) എന്നിവര്‍ മേല്‍ പറഞ്ഞ ആശയങ്ങളെ സ്ഥിതീകരിച്ചു.
ശ്രീ. പോള്‍ കറുകപ്പള്ളിക്കും( ഫൊക്കാന) ശ്രീ. ഗോപിനാഥകുറുപ്പിനും (ഫോമ) ഡോ.ഏ.കെ.ബി.പിള്ള അവാര്‍ഡു നല്‍കി. ശ്രീ. കറുകപ്പള്ളി സംഘടനാ പാടവും കൊണ്ടും സാമൂഹ്യസേവനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഗോപിനാഥ കുറുപ്പ്, ഉയര്‍ന്നു വരുന്ന പ്രമുഖ പ്രവര്‍ത്തകനാണ് . രണ്ടുപേരും മലയാളികള്‍ക്കിടയില്‍ ആവശ്യം വേണ്ട ഐക്യത്തെ ഊന്നി പ്രസംഗിച്ചു.

അവാര്‍ഡു നല്‍കി ആദരിക്കപ്പെട്ടവരാണ് ഡോ. റോബര്‍ട്ട് മോറോ (മനുഷ്യത്വമുള്ള വൈദ്യത്തിന്-medical humanism), ശ്രീമതി നാന്‍സി ഷാര്‍ഫ് (ആത്മീയ സംഗീതത്തിന്) എന്നിവര്‍. ലോകപ്രസിദ്ധയായ നാന്‍സി സെമിനാറിന്റെ ഇടവേളകളില്‍ തന്റെ സംഗീതം ആലപിച്ചു. രോഗപ്രതിരോധ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി ശ്രീമതി വനജാ നായര്‍ കാന്‍സറിനെപ്പറ്റിയും ഡോ.നിഷാ പിള്ള ഹൃദ്രോഗത്തെപ്പറ്റിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഫൊക്കാന ട്രഷറര്‍ ഷാജി ജോണ്‍ , ലതാ കറുകപ്പള്ളി, എന്‍ബിഎ സെക്രട്ടറി വിജയ പ്രകാശ് നായര്‍, മുരളി പണിക്കര്‍, ഫിലിപ്പ് ചെറിയാന്‍, തുടങ്ങിയവര്‍ സജ്ജീവമായി പങ്കെടുത്തു. പ്രൊഫ. ഡോണ പിള്ള നന്ദി പറഞ്ഞു.

രാഷ്ട്രീയം, തൊഴില്‍, വിദ്യാഭ്യാസം , ബിസ്സിനസ്, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാന്‍ പിന്തുണ നല്‍കുന്നതിന് ഒരു കമ്മിറ്റി രൂപം കൊണ്ടുവരുന്നു. താല്പര്യമുള്ളവര്‍ സമ്പര്‍ക്കപ്പെടുക darklconsultancy@gmail.com
അമേരിക്കയുടെ പുനഃനിര്‍മ്മാണത്തിലൂടെ മലയാളികള്‍ക്കു വമ്പിച്ച സാധ്യതകള്‍
അമേരിക്കയുടെ പുനഃനിര്‍മ്മാണത്തിലൂടെ മലയാളികള്‍ക്കു വമ്പിച്ച സാധ്യതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക