Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ `ഫാമിലി ഡേ' വര്‍ണ്ണാഭമായി

സാജു കണ്ണമ്പള്ളി Published on 12 December, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ `ഫാമിലി ഡേ' വര്‍ണ്ണാഭമായി
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ``ഫാമിലി ഡേ'' ഉജ്വലമായി കൊണ്ടാടി. ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ വി. കുര്‍ബാനയോടുകൂടി ആരംഭിച്ച ഫാമിലി ഡേ ആഘോഷങ്ങള്‍ക്ക്‌ ഫാ. സജി പിണര്‍കയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. ജോര്‍ജ്ജ്‌ വചനസന്ദേശം കുര്‍ബാന മദ്ധ്യേ നല്‍കി. പിന്നീട്‌ വിവാഹത്തിന്റെ 50, 25, 10 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന 15-ഓളം ഭാര്യാഭര്‍ത്താക്കന്മാരേയും 4-ല്‍ കൂടുതല്‍ മക്കളുള്ള 40-ഓളം കുടുംബാംഗങ്ങളേയും, എല്ലാ മക്കളേയും ക്‌നാനായ സമുദായത്തിനുള്ളില്‍ തന്നെ വിവാഹം കഴിപ്പിച്ച 30-ഓളം മാതാപിതാക്കന്മാരെയും, മദ്യമെന്ന സാമൂഹിക വിപത്തിനെ വീട്ടില്‍നിന്നും അകറ്റിയും ഉപയോഗിക്കാതെയും, മറ്റുള്ളവരെ പ്രേരിപ്പിക്കാതെയുമിരിക്കുന്ന 10-ഓളം കുടുംബങ്ങളേയും, ദൈവസന്നിധിയില്‍ എന്നും സ്‌തുതിപ്പുകള്‍ ആലപിക്കുന്ന ഗായക സംഘത്തേയും ഫാ. സജി പിണര്‍കയിലിന്റെ നേതൃത്വത്തില്‍ ആദരിക്കുകയും, ഫാമിലി കമ്മീഷനും, ആഗാപ്പെയും ചേര്‍ന്നൊരുക്കിയ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്‌തു.

ഫാമിലി ഡേയില്‍ ഏറ്റവും ആകര്‍ഷകമായ ആദരിക്കല്‍ ചടങ്ങിന്‌ റ്റോണി പുല്ലാപ്പള്ളി, ജയ കുളങ്ങര, സിബി കടിയംപള്ളി, ജോണ്‍സണ്‍ കൂവക്കട, മനു തിരുനെല്ലപറമ്പില്‍, വല്‍സ തെക്കേപ്പറമ്പില്‍, സോഫി വെട്ടത്തുകണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രസ്‌തുത ആദരിക്കല്‍ ചടങ്ങിനെതുടര്‍ന്ന്‌ കുടുംബ പശ്ചാത്തലവും, അതില്‍ ശ്രദ്ധിക്കേണ്ട അവശ്യഘടകങ്ങളേയും ആസ്‌പദമാക്കി വിജ്ഞാനപ്രദമായ രീതിയില്‍ ഫാമിലി കമ്മീഷന്‍ അംഗം അജിമോന്‍ പുത്തന്‍പുരയില്‍ സെമിനാര്‍ നടത്തുകയുണ്ടായി.

കുട്ടികളുടെ കുര്‍ബാനയെതുടര്‍ന്ന്‌ രണ്ട്‌ ഭാഗങ്ങളായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം സെമിനാറുകള്‍ നടത്തി. കുടുംബ പശ്ചാത്തലത്തിലെ ദൈവിക അനുഭവത്തെ ആസ്‌പദമാക്കി ഫാ. സജി പിണര്‍കയില്‍ വളരെ വിശദമായ വചന ശുശ്രൂഷ നടത്തുകയും നൂറ്‌ കണക്കിന്‌ ആളുകള്‍ അതില്‍ പങ്കെടുക്കുകയും ചെയ്‌തു. ഇടവക തലത്തിലൂള്ള ആളുകളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമായി.

പ്രസ്‌തുത സമയത്ത്‌ തന്നെ കുട്ടികള്‍ക്കായി ജീസസ്‌ ഔവര്‍ സേവിയര്‍ എന്ന പശ്ചാത്തലത്തില്‍ വിവിധ തരത്തിലുള്ള എക്‌സര്‍സൈസ്‌ അടങ്ങിയ സെമിനാര്‍ നടത്തപ്പെട്ടു.

ഏകദിനമായി സംഘടിപ്പിച്ച ``ഫാമിലി ഡേ'' ആഘോഷങ്ങള്‍ക്ക്‌ പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയിസ്‌ മറ്റത്തിക്കുന്നേല്‍, സജി പൂതൃക്കയില്‍, സാലി കിഴക്കേക്കുറ്റ്‌, അനില്‍ മറ്റത്തിക്കുന്നേല്‍, സി. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ `ഫാമിലി ഡേ' വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക