Image

ഐ.എം.എ പിക്‌നിക്ക്‌ വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2011
ഐ.എം.എ പിക്‌നിക്ക്‌ വന്‍ വിജയം
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും പിക്‌നിക്കും വിജയകരമായി നടത്തപ്പെട്ടു.

2011 ജൂണ്‍ 4-ന്‌ ശനിയാഴ്‌ച സ്‌കോക്കിയിലെ ഹാംസ്‌ വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തിയ പിക്‌നിക്ക്‌ ജനപങ്കാളിത്തംകൊണ്ടും പരിപാടികളുടെ വൈവിധ്യംകൊണ്ടും അവിസ്‌മരണീയമായി. രാവിലെ 10 മണി മുതല്‍ ഹാംസ്‌ വുഡ്‌ പാര്‍ക്കിലേക്ക്‌ എത്തിത്തുടങ്ങിയ നൂറുകണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക്‌ ഹൃദ്യമായ അനുഭവമായി ഈ വര്‍ഷത്തെ ആദ്യ പരിപാടികള്‍.

മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനും, സാംസ്‌കാരിക നായകനുമായ സഖറിയ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മപരിപാടികളുടെ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി. പ്രവാസി മലയാളികളുടെ ഇത്തരം കൂട്ടായ്‌മകള്‍ നമ്മുടെ നാടിന്റെ സല്‍പ്പേരും, സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുവാന്‍ ഏറെ ഉപകരിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകള്‍ക്കും മാതൃകയാകട്ടെയെന്ന്‌ സഖറിയ ആശംസിച്ചു.

പ്രായത്തെ വെല്ലുവിളിച്ച്‌ പിക്‌നിക്കില്‍ പങ്കെടുക്കാനെത്തിയ 92-കാരിയായ ഏലിക്കുട്ടി തെനിയപ്ലാക്കല്‍ മുഖ്യാതിഥി സഖറിയയെ പൂഞ്ചെണ്ട്‌ നല്‍കി സ്വീകരിച്ചത്‌ ഹൃദ്യമായ അനുഭവമായി.

രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ സ്‌കോക്കി മേയര്‍ ജോര്‍ജ്‌ വാന്‍ഡ്യൂസണ്‍ പിക്‌നിക്കിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിക്കുകയും, ഇരുപതാമത്തെ വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രമോദ്‌ഷാ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

ചരിത്രവിജയം നേടിയ പിക്‌നിക്കിന്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, ട്രഷറര്‍ ജോര്‍ജ്‌ ചക്കാലത്തൊട്ടിയില്‍, പിക്‌നിക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ ബിജി വര്‍ഗീസ്‌, കോ ചെയര്‍ ജിഷ ഏബ്രഹാം, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ചന്ദ്രന്‍പിള്ള, മാത്യു കളത്തില്‍, ഫില്‍സ്‌ മാത്യു, രവീന്ദ്രന്‍ കുട്ടപ്പന്‍, അശോകന്‍ കൃഷ്‌ണന്‍, ഡൊമിനിക്‌ ചൊള്ളമ്പേല്‍, മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഫെബിന്‍ മുത്തേരില്‍, ജോയി ലൂക്കോസ്‌, സണ്ണി മേലേടം, ജോര്‍ജ്‌ പണിക്കര്‍, പയസ്‌ തോട്ടുകണ്ടം, മോഹന്‍ സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ പിള്ള, ജോസ്‌ എളവത്ര, അരുണ്‍ നെല്ലാമറ്റം, ബേസില്‍ പെരേര എന്നിവര്‍ നേതൃത്വം നല്‍കി.
ഐ.എം.എ പിക്‌നിക്ക്‌ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക