Image

ഹൂസ്റ്റണ്‍ ഹോപ് ക്രിസ്മസ് (ജിംഗിള്‍ ബെല്‍സ്) ഹൃദ്യമായി

തോമസ് വര്‍ഗീസ് Published on 31 December, 2011
ഹൂസ്റ്റണ്‍ ഹോപ് ക്രിസ്മസ് (ജിംഗിള്‍ ബെല്‍സ്) ഹൃദ്യമായി

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഹോപ് ക്രിസ്മസ് (ജിംഗിള്‍ ബെല്‍സ്) ഡിസംബര്‍ 28-ന് വൈകീട്ട് ഇമ്മാനുവേല്‍ ചര്‍ച്ചില്‍ വച്ച് നടന്നു. വിവിധ ചര്‍ച്ച് ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. ഹോപ് കുട്ടികളുടെ വാദ്യോപകരണ മേള കാതുകള്‍ക്ക് ഇമ്പവും ഹൃദയസ്പര്‍ശിയും ആയിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സെക്രട്ടറിയും ആഴ്ചവട്ടം ന്യൂസ് വീക്കിലിയുടെ ചീഫ് എഡിറ്ററും ആയ ജോര്‍ജ് എം. കാക്കനാടും വോയ്‌സ് ഓഫ് ഏഷ്യയുടെ പബ്ലിഷര്‍ ഉം ആയ കോശി തോമസും വിശിഷ്ട അതിഥികളായിരുന്നു.

ഓട്ടിസം, സെറിബ്രല്‍ പര്‍സി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവര്‍ക്കായി ഇമ്മാനുവേല്‍ ഇടവകയില്‍ റവ. എ.റ്റി. തോമസ്സിന്റെ പ്രയത്‌നഫലമായി ആരംഭിച്ച പ്രസ്ഥാനമാണ് ഹോപ് മിനിസ്ട്രി (HEAVENN'S OWN PRECIOUS EYES). ഹോപ് മിനിസ്ട്രിയുടെ രണ്ടാമത് ക്രിസ്മസ് ആഘോഷിക്കുന്ന ഈ അവസരം തന്റെ പ്രവര്‍ത്തന മേഖലയില്‍ വച്ച് ഏറ്റവും സന്തോഷം നിറഞ്ഞ മൂഹൂര്‍ത്തമായി കാണുന്നു എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ റവ.എ.റ്റി. തോമസ് പറഞ്ഞു. റോസി മാത്യൂ സ്വാഗതവും ഏബ്രഹാം ശാമുവേല്‍ നന്ദിയും അറിയിച്ചു. റവ. എ.റ്റി. തോമസിന്റെ ആശീര്‍വാദത്തോടും സ്‌നേഹവിരുന്നോടും കൂടി ഹോപ് ക്രിസ്മസ് സമാപിച്ചു.

ഹൂസ്റ്റണ്‍ ഹോപ് ക്രിസ്മസ് (ജിംഗിള്‍ ബെല്‍സ്) ഹൃദ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക