Image

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Published on 06 September, 2015
രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
ബഹ്‌റൈന്‍ അസ്രി ഷിപ്‌ യാര്‍ഡില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ദിഗേഷിന്റെ സഹോദരീ ഭര്‍ത്താവ് പെരുമന്ന സ്വദേശി പുത്തന്‍ പുരക്കല്‍ ഷാജി (35) രണ്ടു വൃക്കയും പ്രവര്‍ത്തന രഹിതം ആയി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വച്ചാല്‍ മാത്രമേ ഷാജിയുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റൂ.  ഇദ്ദേഹത്തിന്റെ ഭാര്യയുടെ വൃക്ക ഷാജിക്ക് മാറ്റി വക്കാന്‍ സാധിക്കും എന്നാല്‍ അതിനു വേണ്ടിയുള്ള ശസ്ത്രക്രിയക്കു ഭാരിച്ച ചിലവുണ്ട്. വീട്ടില്‍ പ്രായമായ അമ്മയും രണ്ടു പെണ്കുഞ്ഞുങ്ങളും മാത്രം ആണ് ഷാജിക്ക് ഉള്ളത്. ആര് വര്ഷം പ്രവാസിയായി ജോലി ചെയ്തു കൊണ്ടിരുന്ന ഷാജി വയറു വേദനയുമായി പെട്ടെന്നാണ് നാട്ടിലേക്കു തിരിക്കുകയും വിദഗ്ദപരിശോധനയില്‍ വൃക്കയുടെ തകരാറാണ് എന്ന് കണ്ടെത്തുകയും ചെയ്തത്. ഇപ്പോഴുള്ള ചികിത്സയും ഡയാലിസിസും തന്നെ കടം വാങ്ങിയും പലരുടെയും കാരുണ്യത്തിലും ആണ് നടന്നു പോകുന്നത്. 

ഷാജിയെ സഹായിക്കാന്‍ ആയി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷാജിയെ സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ ബഹ്‌റൈന്‍ ലാല്‍കെയെര്‍സിലെ ജഗത് കൃഷ്ണകുമാര്‍ 36939280, ഫൈസല്‍ എഫ് എം. 3679 9019, വിപിന്‍ രവീന്ദ്രന് 3696 6009‍, മനോജ്‌ 3618 7498 എന്നിവരുമായി ബന്ധപ്പെടുക. 

ഷാജിയുടെ നേരിട്ട് സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് നാട്ടില്‍ ഉള്ള ബാങ്ക് അക്കൌണ്ടിലേക്കും സഹായം അയക്കാവുന്നതാണ്.
Account No. 5419101000934
IFC: CNRB 0005419
CANARA BANK, KOZHICHENA Branch
രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക