കോട്ടയം: ചെറുപ്പം മുതലേ വിധിയുമായി പോരാട്ടം തുടരുന്ന
ലിജിമോള്‍, തന്നെ വിടാതെ പിന്തുടരുന്ന കാന്‍സര്‍ രോഗത്തെ ചെറുത്തുതോല്‍പിക്കാനുള്ള
ശ്രമത്തില്‍ ഉദാരമതികളുടെ സഹായം തേടുന്നു. വേദനകളേറെ താണ്ടിയാണ് ലിജി വളര്‍ന്നു
വന്നത്. പഠനകാലത്തു തന്നെ അമ്മയെ നഷ്‌ടമായി.
ലിജിയും സഹോദരിയും പിന്നീട്
പിതാവിന്റെ സംരക്‌ഷണയിലായിരുന്നു. പിതാവ് വീണ്ടും വിവാഹവും ചെയ്‌തു. പ്ലസ്‌ടുവും
കമ്പ്യൂട്ടറും പഠിച്ച ലിജി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നുണ്ട്.
2013ല്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യൂട്രസ് ഓപ്പറേഷന്‍ ചെയ്‌ത
ലിജിക്ക് ഒരുമാസമായി ബ്രസ്റ്റ് ക്യാന്‍സറും സ്ഥിരീകരിച്ചിരിക്കുന്നു.
മെഡിക്കല്‍
കോളജില്‍ ചികില്‍സാ നടപടികളില്‍ കാലതാമസം വരുന്നതിനാല്‍ അത്യാവശ്യസാഹചര്യം
കണക്കിലെടുത്ത് കാരിത്താസ് ആശുപത്രിയില്‍ മെയ് 23 ന് ഓപ്പറേഷന്‍
നിശ്ചയിച്ചിരിക്കുകയാണ്, വലിയ തുകവേണ്ടിവരുമെന്നാണറിയുന്നത്.
രോഗാവസ്ഥയിലും
ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി, ഭര്‍ത്താവ് സന്തോഷി(സിബി)നൊപ്പം
തികഞ്ഞ ആത്മവിശ്വാസത്തോടെ ഓടിനടക്കുകയാണ് ഈ മുപ്പത്തിയാറുകാരി. സന്തോഷിനും മൂന്നാം
ക്ലാസില്‍ പഠിക്കുന്ന മകന്‍ അഭിനവിനും ഭര്‍തൃമാതാവ് കൗസല്യക്കുമൊപ്പമാണ് ലിജി
താമസിക്കുന്നത്.
ലിജിയുടെ ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു
കുടുംബം കഴിഞ്ഞിരുന്നത്. സന്തോഷിനും ആസ്‌മയുടെയും മറ്റും ബുദ്ധിമുട്ടുകള്‍
അലട്ടുന്നുണ്ട്. ചികില്‍സാ സംബന്ധിയായ ടെസ്‌റ്റുകള്‍ക്കും മറ്റും പോകേണ്ടതിനാല്‍
സിബിക്കും ചെറിയ പണികള്‍ക്ക് പോലും പോകാന്‍ സാധിക്കാത്ത സ്‌ഥിതിയാണ്.
കാന്‍സര്‍
ബാധിച്ചതിനെ തുടര്‍ന്ന് യൂട്രസ് ഓപ്പറേഷന്‍ ചെയ്‌ത ലിജി ഇത്ര നാളും മെഡിക്കല്‍
കോളജില്‍ തുടര്‍ചികില്‍സയിലായിരുന്നു. ജീവിതപ്രാരാബ്‌ധങ്ങളുമായി മല്ലിടുന്ന ലിജിയും
കുടുംബവും ഓപ്പറേഷനും ചികില്‍സയ്‌ക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ
വിഷമിക്കുകയാണ്. ലിജിയുടെ മൂത്ത സഹോദരിയും വര്‍ഷങ്ങളായി ക്യാന്‍സറിന്
ചികില്‍സയിലാണ്.
ലിജിയുടെ അക്കൗണ്ട് നമ്പര്‍: 1140101063801(കാനറാ ബാങ്ക്
പരിപ്പ് ബ്രാഞ്ച്)
ഐഎഫ്‌എസ്‌സി കോഡ്: CNRB 0001140.
വിലാസം: LJIMOLL
SANTHOSH,
SRAMPITHARA HOUSE,
PULIKKUTTISSERY P O
KOTTAYAM-
PIN-686015.
ഫോണ്‍: 9846824012
9562718138