തലച്ചോറിൽ വെള്ളം കെട്ടുന്ന ഹൈഡ്രോ സഫാലസ് എന്ന അസുഖം മൂലം തല ഉയർത്താൻ പോലുമാകാതെ കിടപ്പിലായ നാലരവയസുകാരൻ മകനെക്കുറിച്ചു (എൽവിൻ അനു ജേക്കബ്)പറയുമ്പോൾ അബിയുടെ മിഴികൾ പലപ്പോഴും നിറഞ്ഞു തുളുമ്പി. പ്രെഗ്നൻസിയുടെ ഏഴാം മാസവും പിന്നിട്ടപ്പോഴാണ് കുഞ്ഞിന് ചെറിയ പ്രശ്നം ഉണ്ടെന്ന് സ്കാനിങ്ങിൽ തെളിഞ്ഞതെന്ന് അബി എന്ന് വിളിക്കുന്ന അനുരാജ് പറഞ്ഞു.
എന്ത് വന്നാലും, എത്ര പ്രശ്നമുണ്ടെങ്കിലും ആ കുഞ്ഞിനെ സ്നേഹത്തോടെ നെഞ്ചോട് ചേർക്കാൻ തീരുമാനിച്ചിരുന്നു അബിയും ഭാര്യയും .
ജനിച്ച് 17 -ആം ദിവസം മുതൽ കുഞ്ഞുമായി ഓട്ടം തുടങ്ങിയതാണെന്ന് അബി പറയുന്നു. ഇന്നിപ്പോൾ നാലര വയസായി . തല അമിതമായി വളർന്ന് തലക്ക് ഭാരം കൂടുന്നതുമൂലം കുട്ടിക്ക് ഇരിക്കാനോ നിൽക്കാനോ ആകില്ല. കുട്ടിയെ തനിയെ എടുത്തുകൊണ്ട് ബസിലൊന്നും യാത്ര സാധിക്കില്ല. വീട്ടിൽ പോലും കുട്ടിയെ നേരാം വണ്ണം ഒന്ന് എടുത്തു നിർത്താൻ പോലുമാകാത്ത അവസ്ഥ . പാൽ മാത്രമാണ് ഭക്ഷണം. പല്ലുകൾ കൊണ്ട് ചവക്കാനും കുട്ടിക്ക് സാധിക്കുന്നില്ല . കൂടെ കൂടെ ഫിറ്റ്സ് വരുന്നതും ബുദ്ധിമുട്ടാകുന്നു . തല താങ്ങിപ്പിടിച്ചു വേണം കുട്ടിയെ ഒന്ന് ചേർത്തിരുത്താൻ . ചെക്ക് അപ്പിന് പോകാൻ പോലും ഓട്ടോ റിക്ഷ വിളിക്കണം . എപ്പോഴും ആൾ അടുത്തുവേണം, എപ്പോഴാണ് ഫിറ്റ്സ് വരുന്നതെന്നറിയില്ല .
കൂലിപ്പണിക്ക് പോലും പോകാൻ സാധിക്കാതെ ആകെ നിസ്സഹായാവസ്ഥയിലാണ് അബിയും കുടുംബവും . പ്രായമായ അമ്മയും ഭാര്യയും മൂത്ത ഒരു മകനുമാണ് അബിക്കുള്ളത് . കോട്ടയം ,അയ്മനത്തിനടുത്ത് പരിപ്പ് ആണ് അബിയുടെ നാട് .
രണ്ടു ഘട്ടമായി വേണം കുഞ്ഞിന്റെ ഓപ്പറേഷൻ നടത്താനെന്ന് ഡോക്ടർമാർ പറയുന്നു. ആദ്യഘട്ടത്തിൽ ഷന്റിങ് ചെയ്ത് തലയിൽ നിന്ന് ട്യൂബ് ഇട്ട് വെള്ളം കളയേണ്ടതുണ്ട് . ഷന്റിങ് ചെയ്ത് കുറച്ചു നാളുകൾക്ക് ശേഷമേ പ്രധാനഘട്ടമായ ഓപ്പറേഷൻ സാധ്യമാവൂ . ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ മാത്രമാണ് നിലവിൽ ഈ ഓപ്പറേഷന് സൗകര്യമുള്ളത് . എത്രയും പെട്ടെന്ന് ഷന്റിങ് ചെയ്‌ത് ഓപ്പറേഷനിലേക്ക് കടക്കാനാണ് ഡോക്ടഴ്സ് നിർദേശിച്ചിരിക്കുന്നത് . ഈ ആഴ്ചയെങ്കിൽ ഈ ആഴ്ച, ഷന്റിങ് എത്രയും പെട്ടെന്ന് വേണമെന്ന് ഡോക്ടർസ് പറയുമ്പോഴും അബിയുടെ കൈയിൽ അതിനുള്ള പണമില്ല . സര്ജറി കഴിഞ്ഞാൽ തലയിലെ ഭാരം മാറി കുട്ടി സുഖമായി ഇരിക്കുകയും നടക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു .
പ്രിയമകനെ ചൊല്ലിയുള്ള ആ മനസിലെ വിങ്ങലിനെ വെളിപ്പെടുത്തുന്നുണ്ടായിരുന്നു അബി പറഞ്ഞ ഓരോ വാക്കുകളും .അമേരിക്കൻ മലയാളികളുടെ കാരുണ്യവും സ്നേഹവും ചികിത്സാ സഹായങ്ങളുടെ രൂപത്തിൽ എത്രയോ തവണ അനുഭവിച്ചറിഞ്ഞിട്ടുള്ള ഞാൻ അബിയെ സാന്ത്വനിപ്പിച്ചു , ''നമുക്ക് കാത്തിരിക്കാം , അവർ, നമ്മുടെ അമേരിക്കൻ മലയാളി സമൂഹം തീർച്ചയായും സഹായിക്കും'' എന്ന് . അതെ അബി കാത്തിരിക്കുകയാണ് .
പത്തു ലക്ഷത്തോളം രൂപയാണ് ഓപ്പറേഷന് വേണ്ട തുകയെന്നാണ് ഏകദേശ കണക്ക് . എൽവിന് സാന്ത്വനമാകാൻ , ആ കുഞ്ഞിന്റെ കളിചിരികൾ അബിക്കും കുടുംബത്തിനും ആശ്വാസമാകാൻ സഹായം നീട്ടാൻ നിങ്ങൾക്കാകുമെന്ന് ഉറപ്പുണ്ട് . നിങ്ങളുടെ സാന്ത്വനത്തിലേക്ക് ഈ കുടുംബത്തെ ചേർത്തുവെക്കുകയാണ് , നിറയെ പ്രതീക്ഷകളോടെ .
BANK ACCOUNT DETAILS
ACCOUNT NO; 36902649002
NAME; ELVIN ANU JACOB A/C OPERATED BY FATHER ANURAJ
S/O; ANURAJ A J
IFSC CODE; SBIN0070232
ADDRESS;
ANURAJ A J
ARUPARAYIL HOUSE
PARIPPU P O
KOTTAYAM
KERALA
INDIA
PHONE ; 9744923821