ഭാര്യയെ
നിരന്തരം തലമുടിക്കുത്തിന്
പിടിച്ച് ചീത്തവിളിച്ചിരുന്ന
മദ്യപാനിയായ അച്ഛനെ
നാട്ടുകാരിൽ
ചിലർ
ഓമനപ്പേരിട്ടത്
പണ്ടാരക്കാലൻ എന്നാണ്.
അത്ഥമറിയില്ലെങ്കിലും
എന്തോ തെറിയാണെന്ന് കരുതി
മക്കൾ ജീവിച്ചു
ഇടയ്ക്കാടെ കുട്ടികൾ തമ്മിൽ
വഴക്കടിക്കുമ്പോൾ
അവൾ
അവനെ
പണ്ടാരക്കാലൻ
എന്നു വിളിച്ചു.
വിളിപ്പേരുകൾ
നാടും നഗരവും
അയലും , ദേശവും കടന്ന്
ചുറ്റുപാടുകളിൽ മുഴങ്ങുന്നു
പണ്ടാരക്കാലന്മാർ
വാഴുന്ന നാട്ടിൽ
എത്രയെത്ര ഭണ്ഡാരങ്ങൾ
എല്ലാത്തിലും ദൈവനാമങ്ങൾ