"ഇങ്ങനെ പോയി കഴിഞ്ഞാൽ ഇത് പഴയതിനെക്കാളും ഇന്റെൻസാകാനാണ് സാധ്യത"
വായിച്ചു കൊണ്ടിരുന്ന പുസ്‌തകത്തിൽ നിന്നും മുഖമുയർത്താതെ ഇമ്മാനുവേൽ ജോൺസൻ എന്ന ഇജോ, തന്റെ സഹധർമ്മിണിയായ അനുപമയോട് പറഞ്ഞു മുഖത്ത് വീണു കിടക്കുന്ന ആ ഇളം പച്ച വെളിച്ചത്തിൽ നിന്നും, അനു ആരോടോ വാട്സാപ്പിൽ ചാറ്റ് ചെയ്യുകയാണെന്ന് ഇജോ കൃത്യമായി വായിച്ചെടുത്തു.
“എനിക്ക് കുറച്ചു കൂടി ഇന്റെൻസ് ആകണമെന്നുണ്ട്. പക്ഷെ അതിന് താൻ സമ്മതിക്കില്ലല്ലോ".
ഇജോയുടെ മുഖത്ത് നോക്കാതെ സ്വന്തം മൊബൈലിൽ നോക്കിക്കൊണ്ടാണ് അനു അത് പറഞ്ഞതെങ്കിലും, മുഖത്തടി കിട്ടിയ വികാരമായിരുന്നു ഇജോയ്ക്ക്. ഒരൊറ്റ മറുപടിയിൽ അങ്ങനെയങ് ഇരുന്നു പോയാൽ കുറച്ചിലാകുമല്ലോ എന്ന തിരിച്ചറിവിൽ ഇജോ വാദം പുനരാരംഭിച്ചു.
“എനിക്ക് സമ്മതക്കുറവൊന്നുമില്ല പക്ഷെ ഇവൻ ഇടയൂല്ലേ?"
തൊട്ടപ്പുറത്ത്, കമ്പ്യൂട്ടർ മോണിറ്ററിലെ വെളിച്ചത്തിലിരുന്ന് ഏതോ വീഡിയോ എഡിറ്റ് ചെയ്യുന്ന മകൻ കിരണിനെ ചൂണ്ടിക്കൊണ്ടായിരുന്നു ഇജോയുടെ ചോദ്യം.
"അവനെന്തിനാ ഇടയുന്നെ? പ്രണയമൊക്കെ എന്താണ്, എങ്ങനെയാണ് എന്നൊക്കെ ഞാൻ നല്ലത് പോലെ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്." മുഖം നോക്കാതെ അനു വീണ്ടും മറുപടി പറഞ്ഞു.
>>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക